
തിരുവനന്തപുരം: വൈവിധ്യമാര്‍ന്ന കുടുംബശ്രീ ഉല്‍പന്നങ്ങള്‍ 50% വരെ വിലക്കിഴിവില്‍ വാങ്ങാന്‍ അവസരമൊരുക്കി ഓണ്‍ലൈന്‍ മേള-ഉത്സവ്- ആരംഭിച്ചു. മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. വെബ്‌സൈറ്റിലൂടെ ഓര്‍ഡര്‍ നല്‍കിയാല്‍ ഉല്‍പന്നങ്ങള്‍ വീട്ടിലെത്തും. ഡെലിവറി ചാര്‍ജ് സൗജന്യം.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ മൂന്നൂറ്റി അന്‍പതോളം കുടുംബശ്രീ സംരംഭകരുടെ 729 ഉല്‍പന്നങ്ങള്‍ 20-50% വരെ വിലക്കുറവില്‍ മേളയിലൂടെ വാങ്ങാം. കരകൗശല വസ്തുക്കള്‍, ആഭരണങ്ങള്‍, ബാഗ്, കുട, കറിപ്പൊടികള്‍, വിവിധ ഇനം ചിപ്‌സ്, അടുക്കള ഉപകരണങ്ങള്‍, മാസ്‌കുകള്‍ തുടങ്ങിയവയുണ്ട്.