കുവൈത്ത്-ചൈന നിക്ഷേപ പദ്ധതികള്‍ക്കായി 10 ബില്യണ്‍ ഡോളര്‍ സമാഹരിക്കും

March 02, 2019 |
|
News

                  കുവൈത്ത്-ചൈന നിക്ഷേപ പദ്ധതികള്‍ക്കായി 10 ബില്യണ്‍ ഡോളര്‍ സമാഹരിക്കും

കുവൈത്തും ചൈനയും നിക്ഷേപങ്ങള്‍ നടത്താനുള്ള തയ്യാറെടുപ്പിലാണ്. ഇതിനായി 10 ബില്യണ്‍ ഡോളറിന്റെ ഫണ്ട് സമാഹരിക്കുക എന്നതാണ് ആദ്യ ലക്ഷ്യം. ഇരു രാജ്യങ്ങളും ഒരുമിച്ചാണ് നിക്ഷേപത്തിന്റെ പണം കണ്ടെത്തുക. കുവൈത്ത് ചൈന നിക്ഷേപ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ബെല്‍റ്റ് റോഡ്, സില്‍ക് സിറ്റി, ദ്വീപ് വികസനം തുടങ്ങിയ പദ്ധതികള്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഒരുമിച്ച് ചേര്‍ന്ന് നടപ്പിലാക്കും. പദ്ധതികള്‍ നടപ്പിലാക്കാന്‍ വേണ്ടി ഇരു രാജ്യങ്ങളും വിവിധ മാര്‍ഗങ്ങള്‍ ഉപയോഗിച്ചാണ് ഫണ്ട് കണ്ടെത്തുക.

എണ്ണയിലൂടെ വരുമാന വളര്‍ച്ച ലക്ഷ്യമിട്ടിരുന്ന കുവൈത്ത് ഇനി കൂടുതല്‍ മേഖലകള്‍ കീഴടക്കാനുള്ള തയ്യാറാറെടുപ്പാണ് ഇപ്പോള്‍ നടത്തുന്നത്. സില്‍ക് സിറ്റി എന്ന പദ്ധതിയിലൂടെ  പുതിയൊരു ലക്ഷ്യമാണ് കുവൈത്ത് നേടാന്‍ ആഗ്രഹിക്കുന്നത്.ഗള്‍ഫ് മേഖലയില്‍ കുവൈത്തിനെ ശക്തിപ്പെടുത്തുകയെന്നതാണ് ഈ പദ്ധതികളിലൂടെ അധികാരികള്‍ ലക്ഷ്യമിടുന്നത്. 

നിലില്‍ കുവൈത്തിന്റെ പ്രധാനപ്പെട്ട പദ്ധതികളാണ് ദ്വീപ് വികസനവും, സില്‍ക് സിറ്റിയുടെ രൂപീകരണവും. ഈ രണ്ട് പദ്ധതികളെല്ലാം ന്യൂ കുവൈത്ത് പദ്ധതിയുടെ ഭാഗമായി നില്‍ക്കുന്ന ഒന്നാണ്. അതേസമയം കുവൈത്ത്-ചൈന സില്‍ക് റോഡുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിച്ചുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ നല്‍്കുന്ന സൂചന. ഫണ്ട് സമാഹരണം ഇരുരാജ്യങ്ങളും ഒരുമിച്ച് കണ്ടെത്തിയേക്കും. എന്നാല്‍ പുതിയ നിക്ഷേപ കരാറുമായി ചൈനീസ് ഭരമകൂടത്തില്‍ ഒരു പ്രതികരണവും വന്നിട്ടില്ല. 

 

Related Articles

© 2025 Financial Views. All Rights Reserved