
ലാര്‍സന്‍ ആന്റ് ട്യൂബ്രോ മുന്നോട്ട് വെച്ച ടേക്ക്ഓവര്‍ ബിഡിനെ മൈന്‍ഡ് ട്രീ മാനേജ്‌മെന്റ് തള്ളി. മൈന്‍ഡ് ട്രീയുടെ ഏറ്റവും വലിയ നിക്ഷേപകനായ കഫേ കോഫി ഡേയുടെ ഗ്രൂപ്പിലെ ഏറ്റവും വലിയ ഓഹരി ഉടമ വി.ജി. സിദ്ധാര്‍ത്ഥയുടെ 20.4 ശതമാനം ഓഹരികള്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് എല്‍ ആന്റ് ടി വാങ്ങുന്നതിനായി കരാറില്‍ ഒപ്പുവെച്ചത്. മൈന്‍ഡ് ട്രീയുടെ 67 ശതമാനം ഓഹരികള്‍ സ്വന്തമാക്കാനായിരുന്നു എല്‍ ആന്റ് ടി യുടെ ഉദ്ദേശം.
ഓഹരി ഉടമകളുടെ താല്പര്യത്തില്‍ ഏറ്റെടുക്കല്‍ ലേലത്തെ എതിര്‍ക്കുമെന്ന് മൈന്‍ഡ് ട്രീ മാനേജ്‌മെന്റ് ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു. 980 രൂപയ്ക്ക് ഓപ്പണ്‍ ഓഫര്‍ വില മാര്‍ക്കറ്റ് പ്രതീക്ഷയ്ക്കും താഴെയാണ്. ആഗോള സാങ്കേതിക സേവനങ്ങളും ഡിജിറ്റല്‍ രൂപീകരണ കമ്പനിയുമായ മൈന്‍ഡ് ട്രീയുടെ പ്രമോട്ടര്‍മാര്‍ ലാര്‍സന്‍ ആന്റ് ട്യൂബ്രോ ലിമിറ്റഡിന്റെ കരാറിനെ എതിര്‍ക്കുന്നതായി പറഞ്ഞു. കൃഷ്ണകുമാര്‍ നടരാജന്‍ (എക്സിക്യൂട്ടീവ് ചെയര്‍മാന്‍), സുബ്രതോ ബാഗി (സഹസ്ഥാപകന്‍), റോസ്റ്റോ രാവണന്‍ (സിഇഒ), പാര്‍ത്ഥസാരഥി എന്‍. (എക്സിക്യൂട്ടീവ് വൈസ് ചെയര്‍മാനും സി.ഒ.ഒയുമാണ്) പ്രസ്താവന പുറത്തിറക്കിയിരുന്നു. കമ്പനിയുടെ നിയന്ത്രണം വിട്ടു നല്‍കാന്‍ കമ്പനി പ്രമോട്ടര്‍മാര്‍ക്ക് താല്‍പര്യമില്ലായിരുന്നു.
1999 ല്‍ കമ്പനി ആരംഭിച്ചതു മുതല്‍ ഐടി സേവനങ്ങളില്‍ സമകാലിക ഐഡി സേവനങ്ങളേയും, വ്യത്യസ്തതകളേയും ഡിജിറ്റല്‍ രൂപത്തില്‍ മികച്ച രീതിയില്‍ നിര്‍മിക്കുന്ന ഒരു റോക്ക് സോളിഡ് ഓര്‍ഗനൈസേഷന്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നും ഒപ്പം ശക്തമായ സാമ്പത്തിക ഫലങ്ങളും ഞങ്ങളുടെ ഷെയര്‍ഹോള്‍ഡര്‍മാര്‍ക്ക് അനുകൂലമായ വരുമാനവും നിരന്തരമായി നല്‍കുന്നുവെന്നും പ്രമേര്‍ട്ടര്‍മാര്‍ വ്യക്തമാക്കി. എല്‍ ടി യുടെ ലേലത്തെ ശത്രുതപരമായ രീതിയിലാണ് മൈന്‍ഡ് ട്രീ അധികൃതര്‍ ഏറ്റു മുട്ടിയത്. എല്‍ ആന്റ് ടി ഓഹരികള്‍ കൈവശപ്പെടുത്തുന്നതിനെതിരെ മൈന്‍ഡ് ട്രീ ജീവനക്കാര്‍ ഒന്നടങ്കം എതിര്‍ക്കുകയായിരുന്നു. എന്നാല്‍ മൈന്‍ഡ് ട്രീയില്‍ ഓഹരി വാങ്ങല്‍ ഒരു ബിസിനസ് ഇടപാട് മാത്രമാണെന്നും മറ്റു തരത്തിലുള്ള യാതൊരു വിധ ഇടപെടലുകളും ഇല്ലാതെ കമ്പനി ഒരു സ്വതന്ത്ര സ്ഥാപനമായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും എല് ആന്റ് ടി വ്യക്തമാക്കിയിട്ടുണ്ട്.