
എല്‍ ആന്‍ഡ് ടി ടെക്‌നോളജി സര്‍വീസസ് ലിമിറ്റഡ് നാലാം പാദത്തില്‍ 192.4 കോടി രൂപ അറ്റാദായം നേടി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 159.1 കോടി രൂപയായിരുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാളും 20 ശതമാനം വളര്‍ച്ച കമ്പനി നേടി. കമ്പനിയുടെ കണ്‍സോളിഡേറ്റഡ് വരുമാനം 1,330.8 കോടി രൂപയില്‍ നിന്നും 27.3 ശതമാനം ഉയര്‍ന്ന് 1,376.8 കോടി രൂപയായി.
കമ്പനിയുടെ മൊത്തവരുമാനം 5,078 കോടി രൂപയില്‍ നിന്ന് 36 ശതമാനം ഉയര്‍ന്നു. ഇത് മുഴുവന്‍ വര്‍ഷവും കമ്പനി നല്‍കുന്ന 24 ശതമാനം വരുമാന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നു. കോണ്‍സ്റ്റന്റ് കറന്‍സിയില്‍, 2019 ല്‍ കമ്പനിയുടെ അറ്റാദായം 26.5 ശതമാനം വര്‍ധിച്ച് 723 മില്യണ്‍ ഡോളറായി. നാലാം പാദത്തില്‍ എല്ലാ വ്യവസായ മേഖലകളിലുമായി 9 മള്‍ട്ടി മില്യണ്‍ ഡോളര്‍ ഡീലര്‍ഷിപ്പുകള്‍ എല്‍ടിടിഎസ് നേടി.
വാര്‍ഷികാടിസ്ഥാനത്തില്‍ എല്‍ടിടിഎസ് അതിന്റെ 50 മില്ല്യണ്‍ ക്ലൈന്റുകളെ വര്‍ധിപ്പിച്ചു. എല്‍ ആന്‍ഡ് ടി ടെക്‌നോളജി സര്‍വീസസ് ലിമിറ്റഡ് സിഇഒയും മാനേജിങ് ഡയറക്ടറുമായ കേശബ് പാണ്ഡ പറഞ്ഞു. 2019 മാര്‍ച്ചോടെ അവസാനിച്ച പാദത്തില്‍ വ്യാവസായിക ഉത്പന്നങ്ങളുടെ വളര്‍ച്ച 1.8 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ ക്വാര്‍ട്ടറിലെ ജീവനക്കാരുടെ കണക്ക് 14.1 ശതമാനമാണ്.