
ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള അര്‍ധവര്‍ഷത്തേക്കുള്ള തൊഴില്‍ക്കരം പഞ്ചായത്തുപ്രദേശങ്ങളില്‍ ഈ മാസം 31നകവും മുനിസിപ്പാലിറ്റി/കോര്‍റേഷനുകളില്‍ സെപ്റ്റംബര്‍ 30 നകവും അടയ്ക്കേണ്ടതുണ്ട്. ഒരു അര്‍ധവര്‍ഷത്തില്‍ 60 ദിവസത്തില്‍ കുറയാതെയുള്ള കാലയളവില്‍ ജോലി ചെയ്തിട്ടുള്ള ജീവനക്കാരുടെ തൊഴില്‍ക്കരം അവരില്‍ നിന്ന് ഈടാക്കി അടയ്ക്കാന്‍ തൊഴിലുടമയോ ഓഫിസ് മേധാവിയോ ബാധ്യസ്ഥനാണ്.
തൊഴിലാളികളുടെ അര്‍ധവാര്‍ഷിക വരുമാനത്തില്‍ വീട്ടുവാടകബത്ത, തദ്ദേശബത്ത, വണ്ടിവാടക, യാത്രച്ചെലവ് (വകുപ്പ് 245(4)ന്റെ വിശദീകരണം) എന്നിവ ഒഴികെയുള്ള എല്ലാ അലവന്‍സുകളും ബോണസും സറണ്ടര്‍ ലീവ് വേതനവും ഉള്‍പ്പെടും. സ്വയം തൊഴിലിലും കലാപ്രകടനങ്ങളിലും ഏര്‍പ്പെട്ടിട്ടുള്ളവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും 1250 രൂപ വീതം ഓരോ അര്‍ധവര്‍ഷത്തേക്കും തൊഴില്‍ക്കരമായി അടക്കേണ്ടതുണ്ട്.
ഒരു സ്ഥാപനമോ വ്യക്തിയോ സംസ്ഥാനത്തെ ഏതെങ്കിലും ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ കരം അടച്ചതിനു ശേഷം മറ്റൊരു കോര്‍റേഷന്റെയോ മുനിസിപ്പാലിറ്റിയുടെയോ പരിധിയിലേക്ക് സ്ഥലംമാറുന്നപക്ഷം മുന്‍പ് അടച്ച തൊഴില്‍ക്കരം കഴിച്ചുള്ള ബാക്കി തുക മാത്രം പുതിയ സ്ഥലത്തെ തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ അടച്ചാല്‍ മതി.