തൊഴില്‍ നിയമങ്ങളില്‍ വന്‍ മാറ്റം; ദിവസം 12 മണിക്കൂര്‍ ജോലി

November 21, 2020 |
|
News

                  തൊഴില്‍ നിയമങ്ങളില്‍ വന്‍ മാറ്റം; ദിവസം 12 മണിക്കൂര്‍ ജോലി

ന്യൂഡല്‍ഹി: രാജ്യത്തെ നിയമങ്ങളെല്ലാം ഒന്നൊന്നായി പൊളിച്ചുപണിയുകയാണ് കേന്ദ്രസര്‍ക്കാര്‍.  തൊഴില്‍ നിയമങ്ങളില്‍ വരുത്തിയ വന്‍ നയമാറ്റത്തിന് പിന്നാലെ ഇപ്പോഴിതാ ദിവസം 12 മണിക്കൂര്‍ ജോലി എന്ന പുതിയ നിയമവും അഭിപ്രായ രൂപീകരണത്തിന് വിട്ടിരിക്കുകയാണ് കേന്ദ്രം.

ഇതിന്റെ കരട് വിജ്ഞാപനം പുറത്തുവിട്ടു. നേരത്തെ ഉണ്ടായിരുന്ന ഒന്‍പത് മണിക്കൂര്‍ ജോലിയില്‍ നിന്ന് 12 മണിക്കൂര്‍ ജോലി എന്നാണ് പുതിയ നിബന്ധന. ഒരു മണിക്കൂര്‍ വിശ്രമം അടക്കമാണ് പുതിയ നിര്‍ദ്ദേശം. നിലവിലുള്ള 13 നിയമങ്ങളെ കൂട്ടിയോജിപ്പിച്ചാണ് കേന്ദ്രം നിലവിലെ നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നത്.

ഒരു ദിവസത്തെ പ്രവര്‍ത്തി സമയം 12 മണിക്കൂര്‍ ദീര്‍ഘിപ്പിക്കാമെന്നാണ് നിബന്ധന. എന്നാലും ആഴ്ചയില്‍ 48 മണിക്കൂറില്‍ കൂടുതല്‍ ഒരു തൊഴിലാളിയെയും ജോലി ചെയ്യിപ്പിക്കരുതെന്നും കരട് നിര്‍ദ്ദേശത്തില്‍ പറയുന്നു. കരട് നിര്‍ദ്ദേശത്തില്‍ പൊതുജനത്തിന് അഭിപ്രായം അറിയിക്കാന്‍ 45 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ആഴ്ചയില്‍ ഓവര്‍ടൈം ജോലി ചെയ്യുന്നവര്‍ക്ക് അവരുടെ വേതനത്തിന്റെ ഇരട്ടി തുക പ്രതിഫലമായി നല്‍കണമെന്നും നിയമത്തിലുണ്ട്. ജനുവരിയില്‍ പുതിയ നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം.

Related Articles

© 2020 Financial Views. All Rights Reserved