ലഡാക്കില്‍ 45000 കോടി മുടക്കി നിര്‍മ്മിക്കുന്ന സൗരോര്‍ജ്ജ പദ്ധതി പ്രതിസന്ധിയില്‍; 7500 മെഗാവാട്ട് പ്ലാന്റിന് പുതിയ സ്ഥലം തേടി അധികൃതര്‍; നീക്കം വന്യജീവി സംരക്ഷണം കണക്കിലെടുത്ത്

August 16, 2019 |
|
News

                  ലഡാക്കില്‍ 45000 കോടി മുടക്കി നിര്‍മ്മിക്കുന്ന സൗരോര്‍ജ്ജ പദ്ധതി പ്രതിസന്ധിയില്‍; 7500 മെഗാവാട്ട് പ്ലാന്റിന് പുതിയ സ്ഥലം തേടി അധികൃതര്‍; നീക്കം വന്യജീവി സംരക്ഷണം കണക്കിലെടുത്ത്

ഡല്‍ഹി: കേന്ദ്രഭരണ പ്രദേശമായി മാറിയതിന് പിന്നാലെ ലഡാക്കില്‍ 45000 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിക്കാനൊരുങ്ങുന്ന സൗരോര്‍ജ്ജ പദ്ധതി പ്രതിസന്ധിയില്‍. 7500 മെഗാ വാട്ട് ശേഷിയുള്ള പ്ലാന്റ് നിര്‍മ്മിക്കാനായിരുന്നു സര്‍ക്കാരിന്റെ നീക്കം. എന്നാല്‍ വന്യ ജീവി സംരക്ഷണം കണക്കിലെടുത്താണ് ഇപ്പോള്‍ സര്‍ക്കാര്‍ മികച്ചൊരു സ്ഥലം നോക്കുന്നത്. ലേയില്‍ നിന്നും 254 കിലോമീറ്റര്‍ അകലെയുള്ള ഹാന്‍ലേ കാല്‍ദോ ഗ്രാമത്തില്‍ 5000 മെഗാ വാട്ടും കാര്‍ഗിലില്‍ നിന്നും 254 കിലോമീറ്റര്‍ അകലെ സുരുവില്‍ 2500 മെഗാ വാട്ടുമുള്ള പ്ലാന്റുകള്‍ നിര്‍മ്മിക്കാനാണ് നീക്കം നടത്തുന്നത്. സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്കാണ് ഇതിന്റെ മേല്‍നോട്ടം. 

കോടികളുടെ വിദേശ നിക്ഷേപം സൗദിയില്‍ നിന്നും വരുന്നുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ്. പുതിയതായി രൂപീകരിക്കപ്പെട്ട ലഡാക്കിലും ജമ്മു കശ്മീരിലും തങ്ങള്‍ നിക്ഷേം നടത്തുമെന്നാണ് റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനി വ്യക്തമാക്കിയിരിക്കുന്നത്. മുംബൈയില്‍ വാര്‍ഷിക ജനറല്‍ ബോഡി മീറ്റിങ്ങിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അവിടത്തെ ജനങ്ങളുടെ ആഗ്രഹത്തിനൊത്ത് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും വേണ്ടിയുള്ള പ്രത്യേക പദ്ധതികള്‍ വരും ദിവസങ്ങളില്‍ റിലയന്‍സ് ഗ്രൂപ്പ് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ഇതിനായി പ്രത്യേക ടീമിനെ തന്നെ നിയോഗിച്ചിട്ടുണ്ടെന്നും അംബാനി വ്യക്തമാക്കി. ജമ്മു കശ്മീര്‍ വിഭജനത്തിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ജമ്മു കശ്മീരിലും ലഡാക്കിലും നിക്ഷേപം നടത്താന്‍ രാജ്യത്തെ വ്യവസായികളോട് ആഹ്വാനം ചെയ്തിരുന്നു. റിലയന്‍സ് ജിയോ ജിഗാ ഫൈബര്‍ സെപ്തംബര്‍ അഞ്ചിന് ഔദ്യോഗികമായി തുടങ്ങും എന്നതാണ് ഈ വര്‍ഷത്തെ റിലയന്‍സ് ജനറല്‍ ബോഡിയില്‍ മുകേഷ് അംബാനി നടത്തിയ പ്രധാന പ്രഖ്യാപനം.

Related Articles

© 2025 Financial Views. All Rights Reserved