
ലക്ഷ്മി വിലാസ് ബാങ്കിന്റെ ഓഹരി വില തുടര്‍ച്ചയായി നാലാമത്തെ ദിവസവും ലോവര്‍ സര്‍ക്യൂട്ട് ഭേദിച്ചു. തിങ്കളാഴ്ച വില 10 ശതമാനം താഴ്ന്ന് 8.10 രൂപ നിലവാരത്തിലെത്തി. മുഖവിലയായ 10 രൂപയെക്കാള്‍ താഴെയെത്തി ഓഹരി വില. ബാങ്കിന് മൊറട്ടോറിയം പ്രഖ്യാപിച്ചതിനു പിന്നാലെ നാലുദിവസത്തിനെട 48 ശതമാനമാണ് വിലയിടിവുണ്ടായത്.
ബാങ്കിന്റെ ബോര്‍ഡ് പരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്ററെ നിയമിച്ചിരിക്കുകയാണ്. കാനാറ ബാങ്കിന്റെ മുന്‍ നോണ്‍ എക്സിക്യുട്ടീവ് ചെയര്‍മാന്‍ ടിഎന്‍ മനോഹരനാണ് ചുമതല. ഡിബിഎസ് ബാങ്കുമായുള്ള ലയനവുമായി ബന്ധപ്പെട്ട് ആര്‍ബിഐ തയ്യാറാക്കിയ കരട് പദ്ധതി പ്രകാരം ഓഹരി നിക്ഷേപകര്‍ക്ക് ഒരു രൂപ പോലും തിരിച്ചുകിട്ടില്ല. ഇതുസംബന്ധിച്ച നിര്‍ദേശം പുറത്തുവന്നതാണ് ബാങ്കിന്റെ ഓഹരി വില കൂപ്പുകുത്താനിടയായത്.