
മുംബൈ: മാനേജിംഗ് ഡയറക്ടറായും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായും എസ്. സുന്ദര്‍ ഉള്‍പ്പെടെ ഏഴ് ഡയറക്ടര്‍മാരെ ബോര്‍ഡിലേക്ക് നിയമിക്കുന്നതിനെതിരെ ലക്ഷ്മി വിലാസ് ബാങ്കിന്റെ ഓഹരി ഉടമകള്‍ വോട്ട് ചെയ്തുവെന്ന് ബാങ്ക് റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.
എന്‍. സായ്പ്രസാദ്, കെ.ആര്‍. പ്രദീപ്, രഘുരാജ് ഗുജ്ജര്‍ എന്നിവരെ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായും ബി.കെ. മഞ്ജുനാഥ്, ഗോറിങ്ക ജഗന്‍മോഹന്‍ റാവു, ലക്ഷ്മിനാരായണ മൂര്‍ത്തി എന്നിവരെ സ്വതന്ത്ര ഡയറക്ടര്‍മാരായുമാണ് ബാങ്ക് നിയമിച്ചത്.
സെപ്റ്റംബര്‍ 25 ന് ബാങ്കിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ (എജിഎം) വോട്ടിംഗിനായി ഈ നിയമനങ്ങള്‍ ഏറ്റെടുത്തു. ബാങ്ക് മൂലധനം തേടുകയും ലയനത്തിനായി ക്ലിക്‌സ് ഗ്രൂപ്പുമായി ചര്‍ച്ച നടത്തുകയും ചെയ്യുന്ന സമയത്താണ് പുതിയ പ്രതിസന്ധി.