കോവിഡ് കാലത്ത് ജീവനക്കാരെ പിരിച്ചുവിടുന്നതിനെതിരെ ആഞ്ഞടിച്ച് രത്തന്‍ ടാറ്റ

July 24, 2020 |
|
News

                  കോവിഡ് കാലത്ത് ജീവനക്കാരെ പിരിച്ചുവിടുന്നതിനെതിരെ ആഞ്ഞടിച്ച് രത്തന്‍ ടാറ്റ

ന്യൂഡല്‍ഹി: രാജ്യത്തെ കോര്‍പ്പറേറ്റുകള്‍ മഹാമാരി കാലത്ത് ജീവനക്കാരെ പിരിച്ചുവിട്ടത് സഹാനുഭൂതി ഇല്ലാത്തത് കൊണ്ടാണെന്ന് രത്തന്‍ ടാറ്റ. ഇതാണോ ഇന്ത്യന്‍ കമ്പനികളുടെ നീതിശാസ്ത്രമെന്നും അദ്ദേഹം ചോദിച്ചു.

'ഈ ആളുകളാണ് നിങ്ങള്‍ക്ക് വേണ്ടി ജോലി ചെയ്തത്. തങ്ങളുടെ ഔദ്യോഗിക ജീവിതത്തില്‍ മുഴുവന്‍ കമ്പനികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചവരാണ്. അവരെയാണ് മഴയത്തേക്ക് ഇറക്കിവിടുന്നത്. എന്ത് നീതിശാസ്ത്രമാണ് തൊഴിലാളികളെ ഇത്തരത്തില്‍ പരിഗണിച്ച് വ്യക്തമാക്കുന്നത്?' എന്നും അദ്ദേഹം ചോദിച്ചു.

ടാറ്റ ഗ്രൂപ്പ് ആരെയും പിരിച്ചുവിട്ടിട്ടില്ല. എന്നാല്‍ നിരവധി ഇന്ത്യന്‍ കമ്പനികളാണ് ജീവനക്കാരെ പിരിച്ചുവിട്ടത്. സാമ്പത്തിക പ്രതിസന്ധിയാണ് കാരണമായി പറഞ്ഞത്. ടാറ്റ ഗ്രൂപ്പ് തങ്ങളുടെ മുന്‍നിര മാനേജ്‌മെന്റ് ജീവനക്കാരുടെ വേതനം 20 ശതമാനം കുറച്ചിരുന്നു. എയര്‍ലൈന്‍, ഹോട്ടല്‍, സാമ്പത്തിക സേവന സ്ഥാപനങ്ങള്‍, വാഹന വ്യവസായം തുടങ്ങിയ ടാറ്റ ഗ്രൂപ്പ് സ്ഥാപനങ്ങളെല്ലാം കടുത്ത തിരിച്ചടി നേരിട്ടിരുന്നു.

സ്വന്തം ആളുകളോട് സഹാനുഭൂതി കാണിക്കാത്ത കമ്പനികള്‍ക്ക് നിലനില്‍പ്പുണ്ടാവില്ല. ലോകത്ത് എവിടെയായാലും കൊവിഡ് 19 നിങ്ങള്‍ക്ക് തിരിച്ചടിയാകും. എന്ത് കാരണം കൊണ്ടായാലും നിലനില്‍പ്പിന് വേണ്ടി ശരിയായ തീരുമാനമേ എടുക്കാവൂ എന്നും അദ്ദേഹം പറഞ്ഞു.

Related Articles

© 2025 Financial Views. All Rights Reserved