വന്‍ വിലക്കിഴിവ് പ്രഖ്യാപിച്ച് രാജ്യത്തെ മുന്‍നിര ഇലക്ട്രോണിക് ബ്രാന്‍ഡുകള്‍; തളര്‍ച്ചയിലായ വ്യാപാരം തിരിച്ചുപിടിക്കാന്‍ പദ്ധതി

October 08, 2020 |
|
News

                  വന്‍ വിലക്കിഴിവ് പ്രഖ്യാപിച്ച് രാജ്യത്തെ മുന്‍നിര ഇലക്ട്രോണിക് ബ്രാന്‍ഡുകള്‍; തളര്‍ച്ചയിലായ വ്യാപാരം തിരിച്ചുപിടിക്കാന്‍ പദ്ധതി

രാജ്യത്തെ മുന്‍നിരയിലുള്ള സ്മാര്‍ട്ട് ഫോണ്‍, ഇലക്ട്രോണിക് ബ്രാന്‍ഡുകള്‍ 50 ശതമാനം വരെ വിലക്കിഴിവ് നല്‍കി ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ തയ്യാറെടുക്കുന്നു. സാംസങ്, എല്‍ജി, ഷവോമി, പാനസോണിക്, ടിസിഎല്‍, റിയല്‍മി, തോംസണ്‍, വിവോ, ബിപിഎല്‍, കൊടാക് തുടങ്ങിയ ബ്രാന്‍ഡുകളാണ് പ്രീമിയം ഉത്പന്നങ്ങള്‍ക്കുള്‍പ്പടെ വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുള്ളത്.

കോവിഡ് വ്യാപനത്തെതുടര്‍ന്ന് കുറച്ച് മാസങ്ങളായി തളര്‍ച്ചയിലായ വ്യാപാരം തിരിച്ചുപിടിക്കുകയാണ് കമ്പനികളുടെ ലക്ഷ്യം. ഉത്സവ സീസണ് മുന്നോടിയായി ഇ-കൊമേഴ്സ് സ്ഥാപനങ്ങളായ ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് എന്നിവ ഇതിനകം വിലക്കിഴിവ് വില്പനയുമായി രംഗത്തുവന്നിട്ടുണ്ട്. ജിയോമാര്‍ട്ടും ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ക്ക് ഉത്സവ ഓഫറുമായെത്തും. അതിനുപുറമെ ഓഫ്ലൈന്‍ സ്റ്റോറുകളിലൂടെയും വിലക്കിഴിവ് വില്‍പന നടത്താനാണ് കമ്പനികള്‍ തയ്യാറെടുക്കുന്നത്.

സ്മാര്‍ട്ട്ഫോണ്‍, റഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍, ടെലിവിഷന്‍. എയര്‍ കണ്ടീഷണര്‍ തുടങ്ങിയ ഡിമാന്റുകൂടിയ ഉത്പന്നങ്ങള്‍ക്കാകും കൂടുതല്‍ വിലക്കിഴിവ്. ലഭ്യതക്കുറവ് അനുഭവപ്പെടുന്ന ടെലിവിഷന്‍ സെറ്റ് വിപണിയില്‍  പതിവുള്ളതിനേക്കാള്‍ 10 മുതല്‍ 20ശതമാനംവരെ വിലക്കിഴിവാകും ലഭിക്കുകയെന്ന് ഈ മേഖലയില്‍നിന്നുള്ളവര്‍ പറയുന്നു. ദീര്‍ഘകാല ഇഎംഐ സൗകര്യം, കുറഞ്ഞ പ്രതിമാസ തിരിച്ചടവ്, കാഷ് ബാക്ക് ഓഫര്‍, ദീര്‍ഘിപ്പിച്ച വാറന്റി എന്നിവയും ലഭിക്കും.

Related Articles

© 2025 Financial Views. All Rights Reserved