
ദക്ഷിണ കൊറിയന്‍ ഇലക്ട്രോണിക്സ് നിര്‍മ്മാതാക്കളായ എല്‍ജി മൊബൈല്‍ ഫോണ്‍ ബിസ്നസില്‍ നിന്ന് പിന്മാറുന്നതായി റിപ്പോര്‍ട്ട്. ഫോണ്‍ ബിസ്നസ് വില്‍പ്പനയിലേക്കുള്ള പദ്ധതികള്‍ വിജയകരമായി നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് എല്‍ജി ഞെട്ടിക്കുന്ന തീരുമാനങ്ങളിലേക്ക് കടന്നത്. നേരത്തെ ഫോണ്‍ ബിസ്നസ് വാങ്ങാന്‍ താല്‍പര്യം കാണിച്ച് രണ്ട് കമ്പനികള്‍ എല്‍ജിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇവരുമായി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെടുകയായിരുന്നു.
എന്നാല്‍ കുടുതല്‍ ആളുകളെ അന്വേഷിക്കുന്നതിന് പകരം കമ്പനി ഫോണ്‍ സേവനങ്ങള്‍ അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഫോണ്‍ ബിസ്നസ് വില്‍ക്കുന്നതിനായി എല്‍ജി ജര്‍മ്മന്‍ ഫോക്സ്വാഗണ്‍, വീയറ്റ്നാമിന്റെ ജെഎസ്സിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ആഗോള വിപണിയില്‍ സ്മാര്‍ട്ട് ഫോണ്‍ മത്സരം രൂക്ഷമായ സാഹചര്യത്തിലാണ് എല്‍ജി ഇങ്ങനെ ഒരു തീരുമാനവുമായി രംഗത്തെത്തിയത്. മാത്രമല്ല, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഏകദേശം 4.5 ബില്യണ്‍ ഡോളര്‍ എല്‍ജി നഷ്ടം സംഭവിച്ചതായ റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഇതോടെയാണ് കമ്പനി ബിസ്നസ് അവസാനിപ്പിക്കാനുള്ള കടുത്ത തീരുമാനത്തിലേക്ക് കടന്നത്. തീരുമാനം പുറത്തുവന്നതോടെ എല്‍ജി കഴിഞ്ഞ മാസം പുറത്തിറക്കാനിരുന്ന ഫോണിന്റെ നിര്‍മ്മാണ പ്രക്രിയകള്‍ നിര്‍ത്തിവച്ചിരുന്നു.