ഐപിഒയ്ക്ക് മുന്നോടിയായി ഭരണ തലത്തില്‍ വന്‍ മാറ്റങ്ങളുമായി എല്‍ഐസി

July 09, 2021 |
|
News

                  ഐപിഒയ്ക്ക് മുന്നോടിയായി ഭരണ തലത്തില്‍ വന്‍ മാറ്റങ്ങളുമായി എല്‍ഐസി

മുംബൈ: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ (എല്‍ഐസി) ഐപിഒയ്ക്ക് (പ്രാഥമിക ഓഹരി വില്‍പ്പന) മുന്നോടിയായി ഭരണ തലത്തില്‍ വന്‍ മാറ്റം. കമ്പനിയുടെ ചെയര്‍മാന്‍ പദവി കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കും. പകരം സിഇഒ ആന്‍ഡ് എംഡി എന്നതാകും കോര്‍പ്പറേഷനിലെ ഉയര്‍ന്ന തസ്തിക. 

ഇതുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ ഭേദഗതി വരുത്തിയുളള ഉത്തരവ് ധനമന്ത്രാലത്തിന് കീഴിലെ സാമ്പത്തിക സേവന വകുപ്പ് പുറത്തിറക്കി. ചിലപ്പോള്‍ സിഇഒ, എംഡി എന്നിവയില്‍ രണ്ടിലും നിയമനം നടത്താനും സാധ്യതയുണ്ട്. അല്ലെങ്കില്‍ സിഇഒ ആന്‍ഡ് എംഡി എന്ന രീതിയില്‍ നിയമനം നടത്തും. ഐപിഒ നടപടികള്‍ക്ക് മുന്നോടിയായി നിയമഭേദഗതികളിലൂടെ എല്‍ഐസിക്ക് ഘടനാപരമായ മാറ്റം വരുത്തുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം.

Read more topics: # lic, # എല്‍ഐസി,

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved