
ന്യൂഡല്‍ഹി: ഐഡിബിഐ ബാങ്കിന് 9,000 കോടി രൂപയുടെ മൂലധന സഹായം കേന്ദ്രസര്‍ക്കാര്‍ നല്‍കിയേക്കുമെന്ന് റിപ്പോട്ട്. ബാങ്കിന്റെ നഷ്ടം വര്‍ധിച്ചത് മൂലമാണ് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ മൂലധന സഹായം നല്‍കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നത്. കഴിഞ്ഞ പതിനൊന്ന് പാദങ്ങളില്‍ ഐഡിബിഐ ബാങ്കിന് ഭീമമായ നഷ്ടം വന്നിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. അതേസമയം രാജ്യത്തെ ബാങ്കങ് മേഖലയുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള തയ്യാറെടുപ്പാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ധനമന്ത്രി നിര്‍മ്മല സീതാരമന്‍ 70000 കോടി രൂപ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ എല്‍ഐസിയുടെ പിന്തുണയോടെയാകും കേന്ദ്രസര്‍ക്കാര്‍ ഐഡിബിഐ ബാങ്കിന് കേന്ദ്രസര്‍ക്കാര്‍ 4,600 കോടി രൂപയും, എല്‍ഐസി 4,700 കോടി രൂപയും ന്ല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ബാങ്കിന്റെ ആസ്തിയിലടക്കം വന്‍ കുറവ് വന്നിട്ടുണ്ടെന്നാണ് കണക്കുകള്‍ വഴി വ്യക്തമാക്കുന്നത്. അതേസമയം ഐഡിബിഐ ബാങ്കിന്റെ ഭൂരിപക്ഷം ഓഹരികളും കൈവശം വെച്ചിരിക്കുന്നത് എല്‍ഐസിയാണെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാറിന് 41 ശതമാനം ഓഹരിയും, എല്‍ഐസിക്ക് 51 ശതമാനം ഓഹരിയുമാണ് നിലവിലുള്ളത്.
നടപ്പുവര്‍ഷം ബാങ്കിന്റെ വരുമാനത്തില്‍ വര്‍ധനവുണ്ടാകുമന്നാണ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നത്. ഈ വര്‍ഷം 500 കോടി രൂപ മുതല്‍ 1000 കോടി രൂപ വരെ വരുമാന നേട്ടമുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ആസ്തി വരുമാനത്തിലും ബാങ്കിന് മികച്ച നേട്ടം കൊയ്യാനാകുമെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ മൂലധന സഹായം ലഭിച്ചാല്‍ മാത്രമേ ബാങ്കിന് ഈ നേട്ടം കൊയ്യാനാകൂ എന്നാണ് വിലയിരുത്തല്‍.