ഭവനവായ്പ പലിശ നിരക്ക് വര്‍ധിപ്പിച്ച് എല്‍ഐസി എച്ച്എഫ്എല്‍

May 14, 2022 |
|
News

                  ഭവനവായ്പ പലിശ നിരക്ക് വര്‍ധിപ്പിച്ച് എല്‍ഐസി എച്ച്എഫ്എല്‍

മുംബൈ: എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് (എല്‍ഐസി എച്ച്എഫ്എല്‍) തിരഞ്ഞെടുത്ത വായ്പക്കാര്‍ക്ക് ഭവനവായ്പാ പലിശ നിരക്ക് 20 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ചു. 6.7 ശതമാനത്തില്‍ നിന്ന് 6.9 ശതമാനമായിയാണ് ഉയര്‍ത്തിയത്. സിബില്‍ സ്‌കോര്‍ 700-ഉം അതിനുമുകളിലും ഉള്ളവര്‍ക്ക്, നിരക്ക് വര്‍ധന് 20 ബേസിസ് പോയിന്റ് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. പുതുക്കിയ നിരക്കുകള്‍ വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് പ്രസ്താവനയില്‍ അറിയിച്ചു.

അതേസമയം സിബില്‍ സ്‌കോര്‍ 700-ല്‍ താഴെയുള്ള ഉപഭോക്താക്കള്‍ക്ക് പരമാവധി വര്‍ധന 25 ബേസിസ് പോയിന്റാണ്. കഴിഞ്ഞയാഴ്ച റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്കില്‍ 40 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 4.40 ശതമാനമായി ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് വായ്പാ നിരക്കിലെ ഈ വര്‍ധന. വീട് വാങ്ങുന്നവരുടെ അഭിലാഷങ്ങളെ പിന്തുണയ്ക്കുന്നതിനായി ഫണ്ടുകളുടെ ചെലവ് വര്‍ധിച്ചിട്ടും ഭവനവായ്പാ നിരക്കുകള്‍ വലിയ വ്യത്യാസമില്ലാതെ നിലനിര്‍ത്തിയെന്ന് എല്‍ഐസി എച്ച്എഫ്എല്‍ എംഡി ആന്‍ഡ് സിഇഒ വൈ വിശ്വനാഥ ഗൗഡ് പറഞ്ഞു. പല ബാങ്കുകളും റിപ്പോ നിരക്കിന്റെയും അടിസ്ഥാനത്തില്‍ വായ്പാ നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചിരുന്നു.

Related Articles

© 2025 Financial Views. All Rights Reserved