
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിയുടെ ഉപസ്ഥാപനമാണ് എല്‍ഐസി ഹൗസിങ് ഫിനാന്‍സ്. ഡിസംബര്‍ 31 ന് അവസാനിച്ച മൂന്നാം പാദത്തില്‍ എല്‍ഐസി ഹൗസിങ് ഫിനാന്‍സിന്റെ അ്റ്റാദായത്തില്‍ നേരിയ വളര്‍ച്ച മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കമ്പനിയുടെ അറ്റാദായത്തില്‍ 0.2 ശതമാനം വളര്‍ച്ചയാണ ആകെ രേഖപ്പെടുത്തിയിട്ടുള്ളത്. ഇതോടെ കമ്പനയുടെ അറ്റാദായം 602.25 കോടി രൂപയായിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.മ
മുന്‍വര്‍ഷം കമ്പനിയുടെ അറ്റാദായത്തില്‍ രേഖപ്പെടുത്തിയത് 607.29 കോടി രൂപയായിരുന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ എല്‍ഐസി ഹൗസിങ് ഫിനാന്‍സിന്റെ വരുമാനത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കമ്പനിയുടെ വരുമാനം 4,465.76 കോടി രൂപയില്‍ നിന്ന് 5,006.12 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ കമ്പനിയുടെ ഓണ്‍ സ്റ്റാന്‍ഡ്‌ലോന്‍ ബേസിസ് അടിസ്ഥാനമാക്കിയിട്ടുള്ള അറ്റലാഭം 597.53 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. അതേസമയം കഴിഞ്ഞവര്‍ഷം ഓണ്‍ സ്റ്റാന്‍ഡ്‌ലോന്‍ ബേസിസ് അടിസ്ഥാനമാക്കിയുള്ള അറ്റലാഭം 596.31 കോിടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം എല്‍ഐസിയുടെ ധനകാര്യ സ്ഥാപനമായ എല്‍ഐസി ഹൗസിങ് ഫിനാന്‍സിന്റെ ആകെ വരുമാനം 4,439.43 കോടി രൂപയില്‍ നിന്ന് 4,996.46 കോടി രൂപയായി ഉയരണമെ്ന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.