
എല്‍ഐസി 2019-20 ല്‍ 25.17 ശതമാനം വളര്‍ച്ചയുമായി 1.78 ലക്ഷം കോടി രൂപയുടെ പുതു പ്രീമിയം ബിസിനസ് സ്വന്തമാക്കി. പെന്‍ഷന്‍, ഗ്രൂപ്പ് സൂപ്പര്‍ ആന്വേഷന്‍ ബിസിനസ് ചരിത്രത്തില്‍ ആദ്യമായി ഒരു ലക്ഷം കോടി രൂപ കടന്ന് 1.26 ലക്ഷം കോടി രൂപയും രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷ്വറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ രേഖപ്പെടുത്തി. 39.46 ശതമാനമാണ് വര്‍ദ്ധന.
കോവിഡ് മൂലം മരിച്ച 561 പോളിസി ഉടമകളുടെ മരണ ക്ലെയിം എല്‍ഐസി ഇതിനകം തീര്‍പ്പാക്കി. 26.74 കോടി രൂപയാണ് അനുവദിച്ചത്. മൊത്തം പ്രീമീയം വരുമാനം 3.37 ലക്ഷം കോടി രൂപയില്‍ നിന്ന് 12.42 ശതമാനം വര്‍ദ്ധിച്ച് 3.79 ലക്ഷം കോടി രൂപയായി. 9.83 ശതമാനം വളര്‍ച്ചയുമായി 6.15 ലക്ഷം കോടി രൂപയുടെ മൊത്തം വരുമാനവും എല്‍.ഐ.സി നേടി.
കമ്പനിയുടെ മൊത്തം ആസ്തി 2.71 ശതമാനം ഉയര്‍ന്ന് 31.96 ലക്ഷം കോടി രൂപയിലുമെത്തി. രാജ്യത്തെ മൊത്തം ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളില്‍ 75.90 ശതമാനവും ഒന്നാം വര്‍ഷ പ്രീമിയത്തില്‍ 68.74 ശതമാനവും വിപണി വിഹിതമുണ്ട് ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷന്. എല്‍ഐസി പോളിസികളുടെ ഡിജിറ്റല്‍ ഇടപാടുകള്‍ 36 ശതമാനം വര്‍ധിച്ചു.