
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിയുടെ വിപണി മൂലധനം 9.9 ലക്ഷം കോടി രൂപ മുതല്‍ 11.5 ലക്ഷം കോടി രൂപ വരെ ആയിരിക്കുമെന്ന് വിലയിരുത്തല്‍. ആഗോളതലത്തിലെ പ്രമുഖ മൂല്യനിര്‍ണയ കമ്പനി കൂടിയായ RBSA ആണ് എല്‍ഐസിയുടെ മൂല്യ നിര്‍ണയം നടത്തിയത്. എന്നാല്‍ എല്‍ഐസിയുടെ സര്‍പ്ലസിന്റെ 95 ശതമാനം പോളിസിയുടമകള്‍ വിതരണം ചെയ്യുന്നതിലൂടെ ഓഹരിയുടമകളുടെ ലാഭത്തില്‍ വന്‍ ഇടിവ് വരാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
രാജ്യത്തിന്റെ സാമ്പത്തിക കമ്മി 2020-2021 സാമ്പത്തിക വര്‍ഷത്തില്‍ കുറയ്ക്കുന്നതിന് സര്‍ക്കാര്‍ ലിസ്റ്റ് ചെയ്യാനും ലക്ഷ്യമിടുന്നുണ്ട്. പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് മുന്‍പ് സര്‍ക്കാര്‍ 2.1 ലക്ഷം കോടി രൂപയാണ് ലക്ഷ്യമിടുന്നത്.
ഇന്‍ഷുറന്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ മൊത്തം ആസ്തി 37 ലക്ഷം കോടി രൂപയോളമാണ്. ഇതില്‍ 33 ലക്ഷം ഓഹരികളാണ് എല്‍ഐസി കൈവശമുള്ളത്. വായ്പകളില്‍ നിന്ന് എല്‍ഐസയുട വിഹിതം 396.8 ശതമാനനുമാണ്. 2018-2019 സാമ്പത്തിക വര്‍ഷത്തിലെ കണക്കുകളാണിത്. അതേസമയം സമാന സ്ഥാപനമായ എസ്ബിഐ ലൈഫിന്റെ കൈവശമുള്ള വായ്പാ വിഹതം 24.6 ശതമാനവും, എച്ച്ഡിഎഫ്‌സി ലൈഫിന്റെ വായ്പ വിഹതം 16.6 ശതമാനവും ആണ്. 2020-2021 സാമ്പത്തിക വര്‍ഷത്തിലെ പകുതിയോടെ എല്‍ഐസിയുടെ പ്രാഥമിക ഓഹരി വില്‍പ്പന നടത്താന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ടെന്നാണ് ധനകാര്യ സെക്രട്ടറി കൂടിയായ രാജീവ്കുമാര്‍ വ്യക്തമാക്കിയത്.