
സെപ്റ്റംബര്‍ 30നകം പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ബാങ്ക് ഇടപാടുകള്‍ക്ക് തടസ്സം നേരിട്ടേക്കാമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കളെ അറിയിച്ചു. ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ അസാധുവാകും. അങ്ങനെവന്നാല്‍ പാന്‍ നല്‍കേണ്ട സാമ്പത്തിക ഇടപാടുകള്‍ നടത്താനാവില്ലെന്നും ബാങ്കിന്റെ ട്വീറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഈ മാസം അവസാനിക്കുംമുമ്പ് പാന്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് (എന്‍എസ്ഇ) ഇടപാടുകാരെ നേരത്തെ അറിയിച്ചിരുന്നു. ഇതിനുമുമ്പ് പലതവണ സര്‍ക്കാര്‍ തിയതി നീട്ടിനല്‍കിയിരുന്നു. നിലവില്‍ സെപ്റ്റംബര്‍ 30 ആണ് അവസാന തിയതി. ബാങ്ക് അക്കൗണ്ട് തുടങ്ങാനും പണം നിക്ഷേപിക്കാനും ഉള്‍പ്പടെയുള്ള സാമ്പത്തിക ഇടപാടുകള്‍ക്ക് പാന്‍ നിര്‍ബന്ധമാണ്. അസാധുവായ പാന്‍ സാമ്പത്തിക ഇടപാടുകള്‍ക്ക് ഉപയോഗിക്കാനാവില്ല.