യുദ്ധത്തില്‍ പ്രതിഷേധം; ഈ കമ്പനികള്‍ റഷ്യ വിടുന്നു

March 07, 2022 |
|
News

                  യുദ്ധത്തില്‍ പ്രതിഷേധം; ഈ കമ്പനികള്‍ റഷ്യ വിടുന്നു

യുക്രൈനില്‍ റഷ്യ യുദ്ധം തുടരുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് നിരവധി ആഗോള കമ്പനികള്‍ റഷ്യയിലെ പ്രവര്‍ത്തനം നിര്‍ത്തുന്നു. ടെക്നോളജി കമ്പനികളായ ഗൂഗിള്‍, മെറ്റാ, ആപ്പിള്‍, മൈക്രോ സോഫ്റ്റ്, നെറ്റ്ഫ്‌ലിക്‌സ്, സ്‌പോട്ടിഫൈ തുടങ്ങിയവ കൂടാതെ പണമിടപാടുകള്‍ നടത്തുന്ന വിസ, പ്രമുഖ പാനീയമായ കൊക്ക കോള തുടങ്ങിയ കമ്പനികള്‍ റഷ്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി അറിയിച്ചിട്ടുണ്ട്.

വിസാ കാര്‍ഡ് ഉപയോഗിച്ച് റഷ്യയില്‍ ഉള്ളവര്‍ക്ക് പണമിടപാട് നടത്താനോ രാജ്യത്തിന് പുറത്തുള്ളവര്‍ക്ക് റഷ്യയുമായി പണമിടപാട് നടത്താന്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സാധിക്കാതെ വരും. ആപ്പിള്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ റഷ്യയിലേക്ക് കയറ്റുമതി ചെയ്യുന്നത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പേ അവസാനിപ്പിച്ചിരുന്നു.

റഷ്യയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ചാനലുകളെ യൂ ടൂബില്‍ നിന്ന് നീക്കം ചെയ്തതായി ഗൂഗിള്‍ അറിയിച്ചു. വിമാന നിര്‍മ്മാണ കമ്പനിയായ ബോയിംഗ് മുഖ്യ പ്രവര്‍ത്തനങ്ങള്‍ റഷ്യയില്‍ അവസാനിപ്പിച്ചു പ്രമുഖ എണ്ണ പര്യവേക്ഷണ കമ്പനിയായ എക്‌സോണ്‍ ഇവിടത്തെ പദ്ധതി ഉപേക്ഷിക്കുന്നതായി അറിയിച്ചിട്ടുണ്ട്.

കാര്‍ നിര്‍മാതാക്കളായ ഫോര്‍ഡ്, ടൊയോട്ട എന്നീ കമ്പനികളും റഷ്യന്‍ പ്രവര്‍ത്തനം നിറുത്തുകയാണ്. അമേരിക്ക, ജപ്പാന്‍, യൂ കെ, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ റഷ്യക്ക് എതിരെ കടുത്ത ഉപരോധങ്ങള്‍ നടപ്പാക്കിവരുന്ന വേളയില്‍ ആഗോള കമ്പനികള്‍ റഷ്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത് രാജ്യത്തിന് കനത്ത തിരിച്ചടിയാകും.

Read more topics: # COMPANY, # Russia,

Related Articles

© 2025 Financial Views. All Rights Reserved