
സ്‌കൂള്‍തലം മുതല്‍ ബിരുദ-ബിരുദാനന്തര-പ്രൊഫഷനല്‍ തലം വരെയുള്ള ഒബിസി/മതന്യൂനപക്ഷ വിഭാഗങ്ങളില്‍പെടുന്ന വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ് വാങ്ങാന്‍ കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷനില്‍ നിന്നു വായ്പ ലഭിക്കും. പ്രൊഫഷനല്‍ കോഴ്‌സുകള്‍ക്ക് ഒരുലക്ഷം രൂപ വരെയും മറ്റു കോഴ്‌സുകള്‍ക്കു പഠിക്കുന്നവര്‍ക്ക് 50,000 രൂപ വരെയുമാണു വായ്പ.
വായ്പയ്ക്ക് ആറു ശതമാനമാണു പലിശ നിരക്ക്. തിരിച്ചടവു കാലാവധി 60 മാസം (5 വര്‍ഷം). അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനപരിധി 3 ലക്ഷം രൂപയാണ്. പതിനെട്ടു വയസ്സുള്ള വിദ്യാര്‍ഥികള്‍ക്ക് നേരിട്ടും അല്ലാത്തവര്‍ക്കു മാതാപിതാക്കള്‍ മുഖേനയും അപേക്ഷിക്കാം.
വാങ്ങാനുദ്ദേശിക്കുന്ന ലാപ്‌ടോപിന്റെ സ്‌പെസിഫിക്കേഷന്‍, ക്വട്ടേഷന്‍ ഇന്‍വോയ്‌സ് തുടങ്ങിയവ അപേക്ഷയോടൊപ്പം ഹാജരാക്കണം. ക്വട്ടേഷന്‍ ഇന്‍വോയ്‌സ് പ്രകാരം ലാപ്‌ടോപ് വാങ്ങാനാവശ്യമായ മുഴുവന്‍ തുകയും വായ്പയായി അനുവദിക്കും. വായ്പത്തുക ലാപ്‌ടോപ് വിതരണം ചെയ്യുന്ന സ്ഥാപനത്തിനാണു ലഭിക്കുന്നത്.
വസ്തുജാമ്യം. ഉദ്യോഗസ്ഥജാമ്യം, സ്ഥിര നിക്ഷേപം, എല്‍ഐസി പോളിസി എന്നിവ ജാമ്യമായി സ്വീകരിക്കും.അപേക്ഷാഫോമിനും വിശദ വിവരങ്ങള്‍ക്കും കേരള സംസ്ഥാന പിന്നാക്ക വികസന കോര്‍പറേഷന്റെ ജില്ല/ഉപജില്ലാ ഓഫിസുകളുമായി ബന്ധപ്പെടുക.