
ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത് മൂലം ഏപ്രിലില്‍ മരുന്നുകളുടെ വില്‍പ്പന 19 ശതമാനം ഇടിഞ്ഞു. സ്റ്റോക്കിസ്റ്റുകളുടെ ഇന്‍വെന്ററി ലെവലും വില്‍പ്പനയും താരതമ്യം ചെയ്ത ഡാറ്റ, ഏപ്രിലിലെ വില്‍പ്പന മാര്‍ച്ചില്‍ കണ്ടതിന്റെ 81ശതമാനം മാത്രമാണെന്ന് വിലയിരുത്തുന്നു.
വില്‍പ്പനയിലുണ്ടായ ഇടിവ് ഏപ്രിലില്‍ സ്റ്റോക്കിസ്റ്റുകളുമായുള്ള ഇന്‍വെന്ററികളില്‍ പ്രതിമാസം 30 ശതമാനം വര്‍ധനവിന് കാരണമായി. വാസ്തവത്തില്‍, ഇന്‍ഫെക്റ്റീവ് വിഭാഗത്തിലെ വില്‍പന ഏറ്റവും കൂടുതല്‍ ഇടിഞ്ഞു. 41ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്‍വെന്ററി ലെവല്‍ ഒരു മാസം മുമ്പുള്ള 39 ദിവസത്തില്‍ നിന്ന് 71 ദിവസത്തിലെത്തി.
ഏപ്രില്‍ അവസാന രണ്ടാഴ്ചകളില്‍, പരിഭ്രാന്തിയില്‍ മരുന്ന് സംഭരിച്ചതിനാല്‍ വില്‍പ്പന മെച്ചപ്പെട്ടതായി. പ്രമേഹ-ആന്റി-ഡയബറ്റിക്, കാര്‍ഡിയാക് കെയര്‍ മരുന്നുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. എല്ലാ ചികിത്സാ വിഭാഗങ്ങളിലും ആരോഗ്യകരമായ വില്‍പ്പനയാണ് നടന്നത്. ഏറ്റവും മികച്ച 20 കമ്പനികളില്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് സിപ്ലയാണ്, അതിന്റെ വില്‍പ്പന 28 ശതമാനം കുറഞ്ഞു. സൈഡസ് കാഡില, ഗ്ലാക്‌സോ സ്മിത്ത്‌ക്ലൈന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്, ഡോ. റെഡ്ഡീസ് ലബോറട്ടറീസ് എന്നിവയുടെ വില്‍പ്പന നാലിലൊന്ന് വീതം കുറഞ്ഞു.