ഫിനാബ്ലര്‍ ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചെയ്ഞ്ചിലെ ഓഹരി വ്യാപാരം താത്കാലികമായി നിര്‍ത്തി; ആഭ്യന്തര അന്വേഷണത്തില്‍ കമ്പനിയില്‍ സാമ്പത്തിക തിരിമറി നടന്നതായി വിവരം; യുഎഇ എക്‌സ്‌ചെയ്ഞ്ചിലെ പ്രവര്‍ത്തനവും റദ്ദാക്കി

March 17, 2020 |
|
News

                  ഫിനാബ്ലര്‍ ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചെയ്ഞ്ചിലെ ഓഹരി വ്യാപാരം താത്കാലികമായി നിര്‍ത്തി; ആഭ്യന്തര അന്വേഷണത്തില്‍ കമ്പനിയില്‍ സാമ്പത്തിക തിരിമറി നടന്നതായി വിവരം; യുഎഇ എക്‌സ്‌ചെയ്ഞ്ചിലെ പ്രവര്‍ത്തനവും റദ്ദാക്കി

ദുബായ്:  ലണ്ടന്‍ സറ്റോക്ക് എക്‌സ്‌ചെയ്ഞ്ചില്‍ ഫിനാബ്ലര്‍ (finablr)ഓഹരി വ്യാപാരം നടത്തുന്നതില്‍ നിന്ന് താത്കാലികമായി നിര്‍ത്തിവെച്ചതായി വിവരം.  കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചെയ്ഞ്ചും വ്യാപാരം നടത്തുന്നതില്‍ താത്കാലികമായി നിര്‍ത്തിവെക്കേണ്ടി വന്നത്.  എന്നാല്‍ ആഭ്യന്തര അന്വേഷണത്തില്‍ കമ്പനിയില്‍ ഗുരുതരമായ സാമ്പത്തിക ക്രമക്കേട് നടന്നതായി നിലവില്‍ വെളിപ്പെട്ടിട്ടുമുണ്ട്.  എന്‍എംസിയില്‍ ബിആര്‍ ഷെട്ടി അടക്കമുള്ളവര്‍ നടത്തിയ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. അതേസമയം ഫിനാബളറിന്റെ അനുബന്ധ സ്ഥാപനമായ യുഎഇ എക്‌സ്‌ചെയ്ഞ്ച് ഇന്നലെ മുതല്‍ താത്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവെക്കുകയും ചെയ്തു. 

 യുഎഇ എക്സ്ചേഞ്ച് തങ്ങളുടെ എല്ലാ ശാഖകളിലുമുള്ള പണമിടപാടുകള്‍ താത്കാലികമായി നിര്‍ത്തിവെക്കുന്നതായി റിപ്പോര്‍ട്ട്.  ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴിയുള്ള പണമിടപാടും നിര്‍ത്തിവെച്ചേക്കും. അതേസമയം യുഎഇ എക്സ്ചെയ്ഞ്ചിന്റെ പ്രവര്‍ത്തനം  നിര്‍ത്തിവെക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനി വ്യക്തമായ തീരുമാനം ഇതുവരെ അറിയിച്ചിട്ടില്ല. ഇതോടെ യുഎഇ എക്സ്ചെയ്ഞ്ചിനെ ആശ്രയിക്കുന്ന പ്രവാസി നിക്ഷേപകര്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് അകപ്പെട്ടു. 

എന്നാല്‍ താത്കാലികമായ വെല്ലുവിളികളും പ്രതിസന്ധികളും കാരണം 'ഞങ്ങളുടെ'ഓണ്‍ലൈന്‍ ഫ്ളാറ്റ് ഫോം വഴിയുള്ള ഇടപാടും,  ബ്രാഞ്ചുകള്‍ വഴിയുള്ള ഇടപാടുകളും താത്കാലികമായി റദ്ദ് ചെയ്യുന്നുവെന്നാണ് ഉപഭോക്കാക്കള്‍ക്കയച്ച ഇമെയ്ല്‍ സന്ദേശത്തിലൂടെ വ്യക്തമാക്കുന്നത്.  

അതേസമയം നിലവിലുള്ള എല്ലാ ഇടപാടുകളും എത്രയും വേഗം ആരംഭിക്കുന്നതിലാണ്  ഞങ്ങള്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും, ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ട അസൗകര്യത്തോട് ഞങ്ങള്‍ ക്ഷമ ചോദിക്കുന്നുവെന്നും കമ്പനി വ്യക്തമാക്കി.  നിലവില്‍ എന്‍എംസി ഹെല്‍ത്ത് കെയറിന്റെ സ്ഥാപകനായ ബിആര്‍ ഷെട്ടിയുടെ ഉടമസ്ഥതതയില്‍ പ്രവര്‍ത്തിക്കുന്ന പണമിടപാട് സ്ഥാപനാണ് യുഎഇ എക്സ്ചെയ്ഞ്ച്. മാത്രവുമല്ല  ലണ്ടന്‍ സ്റ്റോക്ക് എക്സ്ചെയ്ഞ്ചില്‍ ലിസ്റ്റ് ചെയ്ത  ഫിനാബ്ലറിന്റെ, അനുബന്ധ സ്ഥാപനമായിട്ടാണ്  യുഎഇ എക്സ്ചെയ്ഞ്ച് പ്രവര്‍ത്തിക്കുന്നത്. അതേസമയം എന്‍എംസിയില്‍ നടന്ന സാമ്പത്തിക ക്രമക്കേടാണ് യുഎഇ എക്സ്ചെയ്ഞ്ചും ഇപ്പോള്‍ താത്കാലികമായി അടച്ചിട്ടതെന്ന ആരപോണവും നിലനില്‍ക്കുന്നുണ്ട്.  

എന്നാല്‍ എന്‍എംസിയുടെ ആകെ വരുന്ന കടബാധ്യത അഞ്ച് ബില്യണ്‍ ഡോളറാണെന്നാണ് ബ്ലൂംബര്‍ഗ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍  ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ നേരത്തെ എന്‍എംസിയുടെ ആകെ വരുന്ന കടം 2.5 ബില്യണ്‍ ഡോളറായിരുന്നു ഉണ്ടായിരുന്നതെന്നാണ വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. കടബാധ്യതയുടെ പൂര്‍ണമായ വിവരങ്ങള്‍  പുറത്തുവരുന്നത് കമ്പനിയുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക തിരിമറികളുടെയും, ആരോപണങ്ങളുടെയും  അന്വേഷണത്തിലാണ്. കമ്പനിയുടെ ഓഹരികള്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ലണ്ടന്‍ ഓഹരി വിപണിയില്‍ സമര്‍പ്പിച്ച ഫയലിംഗിലാണ് എന്‍എംസി കടബാധ്യതയുമായി ബന്ധപ്പെട്ട പൂര്‍ണ വിവരം പുറത്തുവിട്ടത്.  

കഴിഞ്ഞ ജൂണില്‍ എന്‍എംസി സമര്‍പ്പിച്ച ഫയലിംഗില്‍ 2.1 ബില്യണ്‍ ഡോളര്‍ കടബാധ്യത മാത്രമാണ് ചൂണ്ടിക്കാട്ടിയത്.  അതേമയം ഡയറക്ടര്‍ ബോര്‍ഡിനോട് വെളിപ്പെടുത്താത്തും ബോര്‍ഡിന്റെ അനുമതി ലഭിക്കാത്തതുമായ 2.7 ബില്യണ്‍ ഡോളറിന്റെ ബാധ്യതകള്‍ കൂടി പുതുതായി കണ്ടെത്തിയതായി കമ്പനി വ്യക്തമാക്കി. 

എന്നാല്‍ യുഎഇയിലെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ  അബുദാബി ഫസ്റ്റ് ബാങ്ക് എന്‍എംസിയിലുള്ള 2.5 മില്യണ്‍ ഓഹരികള്‍ വിറ്റഴിച്ചുവെന്നാണ് വിവരം. അതേസമയം നേരത്തെ ബിആര്‍ ഷെട്ടിയുടെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന ഓഹരികളിലായിരുന്നു ഇത്. പിന്നീട് അബുദാബി ഫസ്റ്റ് ബാങ്കിന്റെ കൈവശമായിരുന്നു ഈ ഓഹരികള്‍ ഉണ്ടായിരുന്നത്.  എന്നാല്‍ ഷെട്ടിയുടെ നിര്‍ദ്ദേശ പ്രകാരമാണ്  അബുദാബി ഫസ്റ്റ് ബാങ്ക് ഓഹരികള്‍ വിറ്റഴിച്ചതെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. 

അതേസമയം ഷെട്ടിയുടെ പക്കലുള്ള ഏതാണ്ട്  4.8 മില്യണ്‍ വരുന്ന ഓഹരികള്‍ ഫാല്‍ക്കന്‍ പ്രൈവറ്റ് ബാങ്കിലെ നോമിന എക്കൗണ്ടിലാണുള്ളത്. ഈ ഓഹരികളെല്ലാം കഴിഞ്ഞമാസം അഞ്ചാം തീയതിയാണ് ഫസ്റ്റ് അബുദാബി ബാങ്കിലേക്ക് മാറ്റിയത്. ഇതില്‍ 2.5 മില്യണ്‍ വരുന്ന ഓഹരികളാണുള്ളത്. സാമ്പത്തിക ക്രമക്കേടുമായ ബന്ധപ്പെട്ട ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ എന്‍എംസിയുടെ ഓഹരികളില്‍  64 ശതമാനം വരെ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. എഫ്ടിഎസ്ഇയില്‍  100 പോയിന്റാണ് ഇടിഞ്ഞത്. 

Related Articles

© 2025 Financial Views. All Rights Reserved