പാചകവാതക വില കുത്തനെ കൂട്ടി; സിലിണ്ടറിന് 266 രൂപ വര്‍ധിപ്പിച്ചു

November 01, 2021 |
|
News

                  പാചകവാതക വില കുത്തനെ കൂട്ടി; സിലിണ്ടറിന് 266 രൂപ വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: പാചകവാതക വില കുത്തനെ കൂട്ടി. വാണിജ്യ സിലിണ്ടറിന്റെ വിലയാണ് വര്‍ധിപ്പിച്ചത്. സിലിണ്ടറിന് 266 രൂപയാണ് കൂട്ടിയത്. ഇതോടെ വാണിജ്യ സിലിണ്ടറിന് കൊച്ചിയിലെ വില 1994 രൂപയായി. 19 കിലോ സിലിണ്ടറിന് വില ഡല്‍ഹിയില്‍ രണ്ടായിരം രൂപ കടന്നു. 2000 രൂപ 50 പൈസയാണ് ഡല്‍ഹിയിലെ പുതിയ വില. നേരത്തെ ഇത് 1734 രൂപയായിരുന്നു.

മുംബൈയില്‍ വാണിജ്യ സിലിണ്ടര്‍ വില 1950 ആയും, കൊല്‍ക്കത്തയില്‍ 2073 രൂപ 50 പൈസയുമായി വര്‍ധിച്ചു. ചെന്നൈയില്‍ 2133 രൂപയാണ് പുതിയ വില. ദീപാവലി ആഘോഷവേളയില്‍ പാചകവാതക സിലിണ്ടറിന് വില കുത്തനെ ഉയര്‍ത്തിയത് ജനങ്ങള്‍ക്ക് വന്‍തിരിച്ചടിയാണ്. അതേസമയം ഗാര്‍ഹിക സിലിണ്ടറിന് വില വര്‍ധിപ്പിട്ടില്ല.

Related Articles

© 2025 Financial Views. All Rights Reserved