സബ്‌സിഡി രഹിത പാചക വാതക വില 'ആശ്വാസകരം'; ഡല്‍ഹിയില്‍ 62.50 രൂപ കുറച്ചു; പുതുക്കിയ വില ആഗസ്റ്റ് 1 അര്‍ധരാത്രി മുതല്‍; കനിഞ്ഞത് അന്താരാഷ്ട്ര വിപണിയിലെ വിലയിടിവ്

August 01, 2019 |
|
News

                  സബ്‌സിഡി രഹിത പാചക വാതക വില 'ആശ്വാസകരം'; ഡല്‍ഹിയില്‍ 62.50 രൂപ കുറച്ചു; പുതുക്കിയ വില ആഗസ്റ്റ് 1 അര്‍ധരാത്രി മുതല്‍; കനിഞ്ഞത് അന്താരാഷ്ട്ര വിപണിയിലെ വിലയിടിവ്

ഡല്‍ഹി: പാചക വാതക വിലയില്‍ ആശ്വസിച്ച് രാജ്യതലസ്ഥാനം. 62.50 രൂപ കുറഞ്ഞ് 574.50 രൂപയിലെത്തി. ഇതോടെ തുടര്‍ച്ചയായി രണ്ടാം മാസമാണ് സബ്‌സിഡിരഹിത പാചകവാതക സിലിണ്ടറിന്റെ വില കുറയുന്നത്. പുതുക്കിയ വില ആഗസ്റ്റ് ഒന്ന് അര്‍ധ രാത്രി മുതല്‍ നിലവില്‍ വരും. 

പാചക വാതകത്തിന് അന്താരാഷ്ട്രവിപണിയില്‍ വില കുറഞ്ഞതാണ് ഇന്ത്യയില്‍ പ്രതിഫലിച്ചത്. 14.2 കിലോ സിലിണ്ടറിന് ഡല്‍ഹിയില്‍ 574 .50 രൂപയായി. മുന്‍പ് ഇത് 637 രൂപയായിരുന്നു. 

100 രൂപയുടെ കുറവാണ് അന്ന് വരുത്തിയത്. രാജ്യാന്തര വിപണിയില്‍ പാചകവാതക വില കുറഞ്ഞതാണ് അന്നും രാജ്യത്തും പ്രതിഫലിച്ചത്.

കേരളത്തില്‍ ഇന്ധന വില കുറയുന്നു

കേരളത്തില്‍ പെട്രോള്‍, ഡീസല്‍ വില കുറയുന്നു. പെട്രോള്‍ ലിറ്ററിന് 14 പൈസ കുറഞ്ഞ് 76.132 രൂപയിലും ഡീസല്‍ ലിറ്ററിന് 7 പൈസ കുറഞ്ഞ് 70.927 രൂപയിലുമാണ് ഇന്ന് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. ആഗോള വിപണിയിലെ വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. 

ഇന്നലെ പെട്രോളിന് 15 പൈസയും ഡീസലിന് എഴ് പൈസയും കുറഞ്ഞിരുന്നു. കഴിഞ്ഞ ആറ് ദിവസമായി ഇന്ധനവിലയില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ട്. രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ എക്‌സൈസ് നികുതിയും സെസും വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് ഇന്ധനവില കുത്തനെ ഉയര്‍ന്നിരുന്നു. ഇന്ധന നിരക്കില്‍ ഒരു രൂപ വീതം എക്‌സൈസ് നികുതിയും റോഡ് അടിസ്ഥാന സൗകര്യ സെസുമാണ് കേന്ദ്ര സര്‍ക്കാര്‍ ചുമത്തിയിരിക്കുന്നത്. 

തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 76.13 രൂപയിലും ഡീസല്‍ ലിറ്ററിന് 70.93 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 70.93 രൂപയിലും ഡീസല്‍ 69.58 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 75.13 രൂപയും ഡീസല്‍ ലിറ്ററിന് 69.91 രൂപയുമാണ് ഇന്നത്തെ നിരക്ക്.

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോളിന് 72.86 രൂപയും ഡീസലിന് 66 രൂപയുമാണ് നിരക്ക്. രാജ്യവ്യാപാര തലസ്ഥാനമായ മുംബൈയില്‍ പെട്രോളിന് 78.48 രൂപയും ഡീസലിന് 69.16 രൂപയുമാണ് വിലനിലവാരം. 

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved