
എല്ലാ പ്രധാന നഗരങ്ങളിലും 14.2 എല്‍പിജി സിലിണ്ടറുകളുടെ വില 50 രൂപ ഉയര്‍ത്തിയതായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ വെബ്സൈറ്റിലെ ഏറ്റവും പുതിയ അപ്ഡേറ്റ് വ്യക്തമാക്കുന്നു. വിലയിലെ മാറ്റം 5 മാസത്തിന് ശേഷമാണ്. തുടര്‍ച്ചയായ 3 മാസത്തെ വിലക്കുറവിന് ശേഷം ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഇന്ത്യയില്‍ എല്‍പിജി സിലിണ്ടര്‍ വില ഉയര്‍ത്തിയിരുന്നു. ജൂലൈയിലെ വര്‍ദ്ധനവിന് ശേഷം നിരക്കുകളില്‍ മാറ്റമില്ലായിരുന്നു.
ഡിസംബര്‍ തുടക്കത്തിലും വിലയില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ചിരുന്നില്ല. എന്നാല്‍ പുതിയ മാറ്റം അനുസരിച്ച് 2020 ഡിസംബറില്‍ ബാധകമായ എല്‍പിജി സിലിണ്ടര്‍ നിരക്കുകള്‍ പരിശോധിക്കാം. അന്താരാഷ്ട്ര അസംസ്‌കൃത നിരക്കും രൂപയുടെ വിനിമയ നിരക്കും അടിസ്ഥാനമാക്കി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണ റീട്ടെയിലര്‍മാരാണ് ഈ നിരക്കുകള്‍ നിശ്ചയിക്കുന്നത്.
ഡിസംബര്‍ ഒന്ന് മുതല്‍ നിങ്ങളെ ബാധിക്കുന്ന വലിയ മാറ്റങ്ങള്‍, തീര്‍ച്ചയായും അറിയണം ഇക്കാര്യങ്ങള്‍
പ്രാധാന നഗരങ്ങളിലെ പുതുക്കിയ നിരക്കുകള്‍
പ്രാധാന നഗരങ്ങളിലെ പുതുക്കിയ നിരക്കുകള്‍
ഡല്‍ഹി - 644 രൂപ (പഴയ വില - 594 രൂപ)
കൊല്‍ക്കത്ത - 670.5 (പഴയ വില - 620.5 രൂപ)
മുംബൈ - 644 (പഴയ വില - 594 രൂപ)
ചെന്നൈ - 660 (പഴയ വില - 610 രൂപ)
തിരുവനന്തപുരം - 653 (പഴയ വില - 603 രൂപ)
ഇന്ത്യയിലെ ഒരു വീട്ടില്‍ പ്രതിവര്‍ഷം പരമാവധി 12 എല്‍പിജി സിലിണ്ടര്‍ വാങ്ങാന്‍ സബ്സിഡി നിരക്കില്‍ അനുമതിയുണ്ട്. വാങ്ങുന്ന സമയത്ത് സിലിണ്ടറുകള്‍ മുഴുവന്‍ വിലയ്ക്കും വാങ്ങണം. തുടര്‍ന്ന് സബ്‌സിഡി ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് സര്‍ക്കാര്‍ ക്രെഡിറ്റ് ചെയ്യും. എന്നിരുന്നാലും, മെയ് മുതല്‍ മിക്ക ഉപഭോക്താക്കള്‍ക്കും സബ്സിഡികള്‍ ലഭിച്ചിട്ടില്ല. കാരണം അന്താരാഷ്ട്ര എണ്ണവില തകര്‍ച്ചയും ആഭ്യന്തര റീഫില്‍ നിരക്ക് വര്‍ദ്ധനയും കാരണം സബ്സിഡിയും മാര്‍ക്കറ്റ് നിരക്കുകളും തമ്മിലുള്ള വ്യത്യാസം കുറച്ചിരിക്കുകയാണ്.
19 കിലോഗ്രാം വാണിജ്യ പാചക വാതക(എല്‍പിജി) സിലിണ്ടറിന്റെ വില ദേശീയ തലസ്ഥാനത്ത് ഒരു സിലിണ്ടറിന് 54.50 രൂപ ഡിസംബര്‍ ആദ്യം തന്നെ ഉയര്‍ത്തിയിരുന്നു. വില പരിഷ്‌കരണത്തിന് ശേഷം വാണിജ്യ സിലിണ്ടറിന്റെ വില ഡല്‍ഹിയില്‍ 1,296 രൂപയാണ്. വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ നവംബറിലെ വില 1,241.50 രൂപയായിരുന്നു.