സൗദിയിലെ ലുലു ഗ്രൂപ്പ് ശ്രദ്ധേയമായ കുതിപ്പില്‍; ജീവനക്കാരെല്ലാം വനിതകള്‍

February 16, 2021 |
|
News

                  സൗദിയിലെ ലുലു ഗ്രൂപ്പ് ശ്രദ്ധേയമായ കുതിപ്പില്‍;  ജീവനക്കാരെല്ലാം വനിതകള്‍

ജിദ്ദ: ലുലു ഗ്രൂപ്പ് സൗദിയിലെ ജിദ്ദയില്‍ ആരംഭിച്ച പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് ചരിത്രത്തിന്റെ ഭാഗമാകുന്നു. എല്ലാ ജീവനക്കാരും വനിതകള്‍. സൗദിയില്‍ ഇങ്ങനെ ഒരു ഹൈപ്പര്‍ മാര്‍ക്കറ്റ് ആദ്യത്തേതാണ്. വിഷന്‍ 2030 എന്ന സൗദി ഭരണകൂടത്തിന്റെ സ്വപ്ന പദ്ധതികളുടെ ഭാഗമാണ് ഈ ഹൈപ്പര്‍ മാര്‍ക്കറ്റും. വനിതകള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക എന്നതും വിഷന്‍ 2030ന്റെ ഭാഗമാണ്. സൗദി ജനസംഖ്യയുടെ പകുതിയോളം വരുന്ന വനിതകള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചാല്‍ രാജ്യത്തിന്റെ സാമ്പത്തിക രംഗം കൂടുതല്‍ അഭിവൃദ്ധിപ്പെടുമെന്ന് ഭരണകൂടം കണക്കാക്കുന്നു.

ജിദ്ദയിലെ അല്‍ ജമീഅയിലാണ് പുതിയ സ്ഥാപനം. ആഗോളതലത്തില്‍ ലുലുവിന്റെ 201 ാം സ്ഥാപനമാണിത്. 103 വനിതകളാണ് ഈ സ്ഥാപനം നടത്തുന്നത്. മഹാ മുഹമ്മദ് അല്‍കര്‍നിയാണ് ജനറല്‍ മാനേജര്‍. ഈ സ്ഥാപനത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായിട്ടാണ് താന്‍ കരുതുന്നതെന്ന് അല്‍കര്‍നി പറഞ്ഞു. കിങ് അബ്ദുല്‍ അസീസ് സര്‍വകലാശാലയ്ക്ക് അടുത്ത് 37000 ചതുരശ്ര അടിയിലാണ് പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ്.

സൗദിയില്‍ ലുലുവിന്റെ 20ാം സ്റ്റോര്‍ ആണിത്. യുവജനങ്ങള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കുകയാണ് തങ്ങളുടെ ശൈലയെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസുഫലി പറഞ്ഞു. സ്ത്രീ ശാക്തീകരണ ശ്രമങ്ങളോടുള്ള തങ്ങളുടെ പ്രതിബദ്ധതയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൗദിയിലെ ലുലുവിന്റെ സ്ഥാപനങ്ങളില്‍ 3000 സ്വദേശികളാണ് ജോലി ചെയ്യുന്നത്. ഇതില്‍ 800 പേര്‍ വനിതകളാണ്.

Related Articles

© 2024 Financial Views. All Rights Reserved