
പ്രമുഖ മരുന്ന് കമ്പനിയായ ലുപിന്റെ ലാഭത്തില്‍ വര്‍ധനവുണ്ടായതായി റി പ്പോര്‍ട്ട്. 2019-2020 ജൂണിലവസാനിച്ച ഒന്നാം പാദത്തില്‍ കമ്പനിയുടെ അറ്റലാഭത്തില്‍ 49 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയിലും വിദേശത്തും ശക്തമായ വില്‍പ്പന നടത്തിയത് മൂലമാണ് രാജ്യത്തെ മരുന്ന് കമ്പനികളിലൊന്നായ ലുപിന്റെ അറ്റാദായത്തില്‍ വര്‍ധനവുണ്ടായിട്ടുള്ളത്. കമ്പനിയുടെ അറ്റലാഭത്തില്‍ 49.46 ശതമാനമായി വര്‍ധിച്ചുവെന്നാണ് കണക്കുകളിലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. ഇതോടടെ കമ്പനിയുടെ കമ്പനിയുടെ അറ്റലാഭം 303.05 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് കകണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ ലാഭത്തില്‍ ആകെ രേഖപ്പെടുത്തിയത് 202.76 കോടി രൂപയായിരുന്നു അറ്റലാഭത്തില്‍ രേഖപ്പെടുത്തിയത്. വിദേശത്തടക്കം ലുപിന്റെ വില്‍പ്പനയില്‍ നേട്ടമാണ് ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. നോര്‍ത്ത് അമേരിക്കന്‍ മേഖലയില്‍ ഒന്നാംപാദത്തില്‍ ആകെ നടന്ന വില്‍പ്പനയില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2019-2020 സാമ്പത്തിക വര്‍ഷത്തില്‍ നോര്‍ത്ത് അമേരിക്കന്‍ മേഖലയിലെ വില്‍പ്പനയില്‍ 1,541.2 കോടി രൂപയായിരുന്നു രേഖപ്പെടുത്തിയത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ വില്‍പ്പനയിലെ ലാഭത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത് ഏകദേശം 1,541.2 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. നോര്‍ത്ത് അമേരിക്കന്‍ മേഖലയില്‍ കമ്പനിയുടെ ആകെ വില്‍പ്പനയില്‍ 35 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കമ്പനി പുറത്തുവിട്ട റിപ്പോര്‍ട്ടിലൂട ചൂണ്ടിക്കാട്ടുന്നത്.
ലുപിന്റെ ഏകീകൃത വില്‍പ്പനയിലടക്കം 2019-2020 സാമ്പത്തിക വര്‍ഷത്തിലാവസാനിച്ച ഒന്നാം പാദത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. കമ്പനിയുടെ വില്‍പ്പന ആകെ 4,355.83 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ ഏകീകൃത വില്‍പ്പനയായി ആകെ രേഖപ്പെടുത്തിയത് 3,774.57 കോടി രൂപയായിരുന്നു ആകെ ഒഴുകിയെത്തിയത്.