സൗദി കിരീടവകാശിയുടെ ആഢംബര ജീവിതം; ആഢംബര കാറുകളില്‍ മാത്രമായുള്ള സഞ്ചാരം; സൗദിയുടെ മുന്‍കാല ഭരധികാരികള്‍ നിന്ന് വ്യത്യസ്തമായ നിലപാടുകള്‍

February 23, 2019 |
|
News

                  സൗദി കിരീടവകാശിയുടെ ആഢംബര ജീവിതം; ആഢംബര കാറുകളില്‍ മാത്രമായുള്ള സഞ്ചാരം; സൗദിയുടെ മുന്‍കാല ഭരധികാരികള്‍ നിന്ന് വ്യത്യസ്തമായ നിലപാടുകള്‍

സൗദി കരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ജീവിതം തന്നെ ആഢംബരമാണ്. സൗദിയുടെ മുന്‍കാല ഭരണാധികാരികളില്‍ നിന്ന് വ്യത്യസ്തമായ സാമ്പത്തിക പരിഷ്‌കരണങ്ങളാണ് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഭരണ തലത്തില്‍ സ്വീകരിച്ചിട്ടുള്ളത്. സൗദിയെ പൂര്‍ണമയും ആധുനികവത്കരിക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തിന്റെ സാമൂഹിക  സാമ്പത്തിക മേഖലയില്‍ കൂടുതല്‍ പരിഷ്‌കരണങ്ങളേര്‍പ്പെടുത്തുകയാണ് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ചെയ്യുന്നത്. 

എന്നാല്‍ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നയിക്കുന്നത് ആഢംബര ജീവതമാണെന്നാണ് റിപ്പോര്‍ട്ട്. തന്റെ പക്കലുള്ള സ്വകാര്യ സ്വത്തുക്കള്‍ 12.5 ബില്യണ്‍ ഡോളര്‍ വരും. കൂടാതെ ആഢംബര ഭക്ഷണത്തില്‍ താല്‍പര്യം. ആഡംബര വാഹനങ്ങളില്‍ മാത്രമായുള്ള സഞ്ചാരം. സൗദിയുടെ മുന്‍കാല ഭരണാധികാരികള്‍ നയിക്കുന്ന ജീവിത രീതിയില്‍ നിന്നും വ്യത്യസ്തമായ സഞ്ചാരമാണ് അദ്ദേഹം ഇപ്പോള്‍ നയിക്കുന്നത്. ആഡംബര കാറുകളായ ഫെരാറി, ബിഎംഡബ്ല്യു, ബുഗാട്ടി, എന്നീ വാഹനങ്ങളില്‍ മാത്രമായുള്ള സഞ്ചാരമാണ് അദ്ദേഹം നയിക്കുന്നത്. കൂടാതെ ര രണ്ട് ആഢംബര യാട്ടുകളും അദ്ദേഹത്തിനുണ്ട്. 2008ലാണ് യാട്ടുകള്‍ വാങ്ങിയത്. ഇതില്‍ ഹെലിപാട് അടക്കമുള്ള സൗകര്യങ്ങളും, സിനിമാ ഹാളും അടങ്ങിയ ആഢംബര സൗകര്യങ്ങളുണ്ട്.

 

Related Articles

© 2025 Financial Views. All Rights Reserved