
എഫ്എംസിജി കമ്പനിയായ ജ്യോതി ലാബോറട്ടറീസ് ലിമിറ്റഡിന്റെ വളര്‍ച്ചയുടെ ഭാഗമായി മാനേജ്‌മെന്റ് സിസ്റ്റത്തില്‍ മാറ്റം വന്നുക്കൊണ്ടിരിക്കുകയാണ്. വളര്‍ച്ചയുടെ ഭാഗമായി പുതിയ ലോഗോയും അനാവരണം ചെയ്തു. ജ്യോതി ലബോറട്ടറീസ് മാനേജിങ് ഡയറക്ടറായി കമ്പനി സ്ഥാപകനായ എംപി രാമചന്ദ്രന്റെ മകളായ എംആര്‍ ജ്യോതിയെയാണ് നിയമിച്ചത്. കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ ആയി 2020 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. ജ്യോതി ലാബിന്റെ ചെയര്‍മാനായി രാമചന്ദ്രന്‍ തുടരും.
നൂതനവിദ്യയിലേക്കും നിരന്തരമായ ഗവേഷണത്തിലേക്കും വികസനത്തിലേക്കും മെച്ചപ്പെട്ട ശ്രദ്ധയോടെ ബ്രാന്‍ഡുകള്‍ ശക്തിപ്പെടുത്താനും കൂടാതെ, കമ്പനിയുടെ വില്‍പ്പനയും വിതരണവും ശക്തിപ്പെടുത്താനാണ് ഞാന്‍ ശ്രമിക്കുന്നതെന്ന് ജ്യോതി പറഞ്ഞു. നിലവില്‍ പതിനാല് വര്‍ഷമായി ജ്യോതി കമ്പനിയുടെ ഭാഗമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. വിപണന മേഖല, ബ്രാന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്നീ രംഗങ്ങളിലാണ് കൂടുതല്‍ വൈദഗ്ദ്യം. ജ്യോതി ലാബ്‌സ് നിലവില്‍ ഉജാല, മാക്‌സോ, ഹെന്‍കോ, പ്രില്‍, മാര്‍ഗോ, നീം, ചെക്, മിസ്റ്റര്‍ വൈറ്റ് തുടങ്ങിയ പത്ത് ബ്രാന്‍ഡുകളാണ്. ഹെന്‍കല്‍ ഇന്ത്യയെ ഏറ്റെടുത്തതിന് ശേഷമുള്ള പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്ക് വഹിച്ചത് ജ്യോതി ആയിരുന്നു. 2018-19 വര്‍ഷത്തേക്ക് കമ്പനിയുടെ അറ്റലാഭം 193 കോടി രൂപയാണ്.
ഓരോ വര്‍ഷവും പുതിയ ബ്രാന്‍ഡുകളോ നിലവിലുള്ള വ്യതിയാനങ്ങളോ രണ്ടു ഉത്പന്നങ്ങള്‍ അവതരിപ്പിക്കാനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. നല്ല ബ്രാന്‍ഡുകളുടെ ഏറ്റെടുക്കലിനും കമ്പനി നോക്കുമെന്ന് ജ്യോതി പറഞ്ഞു. ഒരൊറ്റ ബ്രാന്‍ഡ് മാത്രമുണ്ടായിരുന്ന ഉജാല കമ്പനിയില്‍ നിന്ന് നിരവധി ബ്രാന്‍ഡുകളുള്ള ദേശീയ എഫ്എംസിജി കമ്പനിയായി വളര്‍ന്ന ദീര്‍ഘയാത്രയായിരുന്നു കഴിഞ്ഞ 36 വര്‍ഷങ്ങളിലേതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ നമ്മുടെ ശ്രദ്ധ ഇന്ത്യന്‍ മാര്‍ക്കറ്റ് ആയിരിക്കും. അതിന് ശേഷം പടിഞ്ഞാറന്‍ ഏഷ്യ, വടക്കന്‍ ആഫ്രിക്ക, തെക്ക് കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും, 'ജോയിന്റ് മാനേജിങ് ഡയറക്ടര്‍ ഉല്ലാസ് കമത്ത് പറഞ്ഞു.