
മെയ്ഡ് ഇന്‍ ഇന്ത്യ ഐ ഫോണുകളുടെ 70 ശതമാനം വില്‍പ്പനയും ഇന്ത്യയില്‍ തന്നെ നടക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ടാണ് ഇന്ത്യന്‍ വിപണിയില്‍ ആപ്പിള്‍ കമ്പനിയുടെ ഐ ഫോണുകളുടെ വില്‍പ്പന കൂടിയത്. 2017ല്‍ ഇന്ത്യയില്‍ വിറ്റ ആപ്പിള്‍ ഫോണുകളുടെ കണക്ക്, ഇപ്പോള്‍ ഇവിടെ വിറ്റഴിക്കപ്പെട്ടതിന്റെ ഒരു ശതമാനം മാത്രമായിരുന്നു.
2020ല്‍ ഇത് 60 ശതമാനമായി കുതിച്ചുയര്‍ന്നു. ഇന്ത്യയില്‍ നിമ്മിക്കുന്ന ഫോണുകളുടെ ഇന്ത്യന്‍ മാര്‍ക്കറ്റ് മനസിലാക്കി ഇന്ത്യയില്‍ നിക്ഷേപങ്ങള്‍ നടത്തുവാനും കമ്പനി പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ ടാറ്റാ ഇലക്ട്രോണിക്‌സുമായി സഹകരിച്ചു 4700 കോടി രൂപയുടെ നിക്ഷേപത്തോടെ ഒരു മൊബൈല്‍ നിര്‍മ്മാണ പ്ലാന്റ് സ്ഥാപിക്കാന്‍ ചര്‍ച്ച നടന്ന് വരുകയാണ്.
കോവിഡും അതിന്റെ വെല്ലുവിളികളും ഉണ്ടെങ്കിലും ഇതൊക്കെ ആപ്പിളിന്റെ വിപണിയെ ബാധിച്ചിട്ടില്ലന്നാണ് ഇതിലൂടെ മനസിലാകുന്നത്.നിലവില്‍ കമ്പനിയുടെ മാര്‍ക്കറ്റ് വച്ചു നോക്കുമ്പോള്‍ ഈ സാമ്പത്തിക വര്‍ഷാവസാനത്തോടെ ഇന്ത്യയില്‍ 3 ബില്യണ്‍ ഡോളര്‍ വരുമാനം കമ്പനി നേടുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഇത് കഴിഞ്ഞ വര്‍ഷം 2 ബില്യണ്‍ ഡോളറില്‍ താഴെയായിരുന്നു. ആപ്പിളിന്റെ ഇന്ത്യയിലെ ഗണ്യമായ വളര്‍ച്ചയെ ആണ് ഇത് സൂചിപ്പിക്കുന്നത്. ഐ ഫോണുകളുടെ ഇന്ത്യന്‍ നിര്‍മ്മിത ഫോണുകള്‍ക്ക് ഡിമാന്‍ഡ് കൂടിയെങ്കിലും അപ്പിളിന്റെ ആഗോള വരുമാനത്തിന്റെ ഒരു ശതമാനത്തില്‍ താഴെയാണ് ഇന്ത്യ.