ഉത്പന്നം ഏത് രാജ്യത്താണ് നിര്‍മിച്ചതെന്ന് രേഖപ്പെടുത്തിയില്ല; ഇ-കൊമേഴ്സ് സ്ഥാപനങ്ങളില്‍ നിന്ന് പിഴയായി ഈടാക്കിയത് 34 ലക്ഷം രൂപ

June 18, 2021 |
|
News

                  ഉത്പന്നം ഏത് രാജ്യത്താണ് നിര്‍മിച്ചതെന്ന് രേഖപ്പെടുത്തിയില്ല; ഇ-കൊമേഴ്സ് സ്ഥാപനങ്ങളില്‍ നിന്ന് പിഴയായി ഈടാക്കിയത് 34 ലക്ഷം രൂപ

ഉത്പന്നം ഏത് രാജ്യത്താണ് നിര്‍മിച്ചതെന്ന് രേഖപ്പെടുത്താത്തിന് ഇ-കൊമേഴ്സ് സ്ഥാപനങ്ങളില്‍ നിന്ന് 3 മാസത്തിനിടെ കേന്ദ്ര സര്‍ക്കാര്‍ പിഴയായി ഈടാക്കിയത് 34 ലക്ഷം രൂപ. ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ക്ക് 148 നോട്ടീസാണ് ഇതുസംബന്ധിച്ച് അയച്ചത്. ഇതില്‍ 58എണ്ണത്തിലാണ് നിയമലംഘനംകണ്ടെത്തിയത്. അതുമായി ബന്ധപ്പെട്ടാണ് ഇത്രയും തുക ഈടാക്കിയത്. 

ഉത്പന്നം വില്‍ക്കുമ്പോള്‍ അതിന്റെ അടിസ്ഥാന വിവരങ്ങളോടൊപ്പം ഏത് രാജ്യത്താണ് നിര്‍മിച്ചതെന്ന് രേഖപ്പെടുത്തണമെന്ന് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ നിബന്ധന വെച്ചിരുന്നു. അളവുതൂക്ക നിയമപ്രകാരം ഒരു ലക്ഷം രൂപ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണിത്. ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിനിടെയായിരുന്നു സര്‍ക്കാര്‍ നിബന്ധന പ്രാബല്യത്തില്‍ കൊണ്ടുവന്നത്. ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനത്തോടെയായിരുന്നു ഇത്. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിക്ക് പ്രോത്സാഹനം നല്‍കുക കൂടി ലക്ഷ്യമിട്ടാണ് പദ്ധതി മുന്നോട്ടുവെച്ചത്. 

 

Related Articles

© 2025 Financial Views. All Rights Reserved