
മഹരാഷ്ട്രയിലും, ഹരിയാനയിലും തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഓഹരി വിപണി ഇന്ന് അവധിയായിരിക്കും. ബോംബൈ സ്‌റ്റോക്ക് എക്‌സ്‌ചെയ്ഞ്ചും, നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചെയ്ഞ്ചും ഇന്ന് അവധിയായാരിക്കും. ജൂണ്‍ മുതല്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ ഓഹരി വിപണി ഒക്ടോബറില്‍ സ്ഥിരത കൈവരിക്കുന്ന പ്രവണതയാണ് ഉണ്ടായിട്ടുള്ളത്. കോര്‍പ്പറേറ്റ് നികുതി 22 ശതമാനമാക്കി വെട്ടിക്കുറച്ചത് നിക്ഷേപകര്‍ക്ക് കൂടുതല്‍ പ്രതീക്ഷയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. മാന്ദ്യത്തെ ചെറുത്ത് തോല്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കുമെന്ന പ്രതീക്ഷയും ഓഹരി വിപണിയില്‍ നേട്ടമുണ്ടാകുന്നതിന് കാരണമായിട്ടുണ്ട്.
വ്യാപാരത്തിലെ ഏറ്റവും അവസാന ദിനമായ വെള്ളിയാഴ്ച്ച സെന്‍സെക്സ് 63 ശതമാനം ഉയര്‍ന്ന് 39,298.38 ലെത്തിയാണ് ഇന്നലെ വ്യാപാരം അവസാനിച്ചത്. സെന്‍സെക്സ് 246 പോയിന്റ് ഉയരുകയും ചെയ്തിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 0.65 ശതമാനം ഉയര്‍ന്ന് 11,661.85 ലെത്തിയാണ് വ്യാപാരം അവസാനിച്ചത്. ഏകദേശം 76 പോയിന്റ് ഉയര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. യുറോപ്യന്‍ യൂണിയനും ബ്രിട്ടനും തമ്മിലുണ്ടാക്കിയ ബ്രെക്സിറ്റ് കരാര്‍ നിക്ഷേപകര്‍ക്ക് ഇന്ത്യന്‍ വിപണിയിലും പ്രതീക്ഷകള്‍ നല്‍കുന്നുണ്ടെന്നാണ് വിലയിരുത്തല്‍.
അതേസമയം 35 കമ്പനികളുടെ ഓഹരികളില്‍ 15 എണ്ണം താഴോട്ടുപോയെന്നാണ് വിലയിരുത്തല്‍. ഊര്‍ജവിഭാഗത്തിലെ കമ്പനികളുടെ ഓഹരികളിലാണ് നിലംപൊത്തിയത്. അടുത്താഴ്ച്ച വിപണി രംഗത്ത് ആശയകുഴപ്പങ്ങള്‍ നേരിട്ടില്ലെങ്കില്‍ ഓഹരി വിപണിയില്‍ കൂടുതല്‍ സ്ഥിരത കൈവരിക്കുമെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.