
മുംബൈ: രാജ്യത്തെ നെട്ടിച്ച ഏറ്റവും വലിയ ബാങ്ക് തട്ടിപ്പാണ് പനവേല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കര്‍ണാല നഗരി സഹകാരി ബാങ്കില്‍ നടന്ന കോടികളുടെ വായ്പ തട്ടിപ്പ്. തട്ടിപ്പ് ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായി മാറിയിരിക്കുകയാണ്. മഹാരാഷ്ട്രയുടെ രാഷ്ട്രീയത്തില്‍ പോലും കര്‍ണാല നഗരി സഹകാരി ബാങ്കില്‍നടന്ന തട്ടിപ്പ് ചര്‍ച്ചയായിരിക്കുന്നു. കോടികളുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്‍ എംഎല്‍യെ പ്രതിചേര്‍ക്കുകയും, 76 പേര്‍ക്കെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുകയും ചെയ്തിരിക്കുന്നു. പനവേലില്‍നിന്നുള്ള മുന്‍ എം.എല്‍.എ. വിവേകാനന്ദ് ശങ്കര്‍പാട്ടീല്‍ ഉള്‍പ്പെടെ ബാങ്കിന്റെ തലപ്പെത്തിരിക്കുന്നവര്‍ക്കെതിരെയും ബാങ്കില്‍ ഭരണ സമിതിയിലുള്ളവര്‍ക്കെതിരെയും പോലീസ് കേസെടുത്തു. വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട് ബാങ്കില്‍ 512.54 കോടി രൂപയുടെ ഭീമമായ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും, വായ്പയില്‍ വന്‍ ക്രമക്കേടുകള്‍ കടന്നിട്ടുണ്ടെന്നും പറയുന്നു.
സഹകരണ കമ്മിഷണറുടെ പരാതിയിലാണ് കേസെടുത്തിട്ടുള്ളത്. 1996-ല്‍ ആരംഭിച്ച ബാങ്കിന് 17 ശാഖകളുണ്ട്. അതേസമയം നാലുമാസത്തെ പരിശോധനയ്ക്ക് ശേഷം സമര്‍പ്പിച്ച ഓഡിറ്റ് റിപ്പോര്‍ട്ടിലടക്കം, 2008 മുതല്‍ വായ്പ വിതരണം ചെയ്തതിന്റെ രേഖകളിലടക്കം വന്‍ തോതില്‍ കൃത്രിമം നടത്തുകയും. വ്യാജ രേഖകള്‍ ഉണ്ടാക്കി വിവിരങ്ങള്‍ മറച്ചുവെച്ചുവെന്നാണ് റിപ്പോര്‍ട്ട്. ജാമ്യമില്ലാത്ത വായ്പകളടക്കം വിതരണം ചെയ്തതില്‍ 62 പേരാണ് കേസിലെ പ്രതികള്‍. മാത്രമല്ല ബാങ്കില്‍ ബാങ്കില്‍ വന്‍ വായ്പാ ക്രമക്കേടുകള്‍ നടന്നതോടെ ബാങ്ക് വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുകയും നിക്ഷേപകരുടെ പണം പിന്‍വലിക്കല്‍ പരിമതപ്പെടുത്തുകയും ചെയ്തു.