
മുംബൈ: പാവപ്പെട്ടവര്‍ക്ക് 10 രൂപയ്ക്ക് ഊണ്‍, രാജ്യത്ത് വേറിട്ടൊരു പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ശിവ് ഭോജന്‍. 71ാമത് റിപബ്ലിക്ക് ദിനാഘോഷത്തോടനുബന്ധിച്ചാണ് ശിവ് ഭജന്‍ പദ്ധതിക്ക് ശിവസേനയാണ് തുടക്കം കുറിച്ചത്. മഹാരാഷ്ട്രയിലെ ഏറ്റവും ജനകീയമായ പദ്ധതിതാണ് ഇപ്പോള്‍ വന്‍ കയ്യടി നേടിയിരിക്കുന്നത്. പരീക്ഷാണിസ്ഥാനത്തില്‍ തുടങ്ങിയ പദ്ധതി മഹാരാഷ്ട്ര യിലെ എല്ലാ ജില്ലകളിലും ലഭ്യമാകും, തെരഞ്ഞെടുക്കപ്പെട്ട കാന്റീനുകളിലും, ഹോട്ടലുകളിലും പത്ത് രൂപയ്ക്ക് ലഭിക്കും.
പാവപ്പെട്ടവരെ പട്ടിണിയില്‍ നിന്ന് അകറ്റുനിര്‍ത്തുക എന്നതാണ് ശിവ് ഭോജന്‍ പദ്ധതിയിലൂടെ ശിവസേന ലക്ഷ്യമിടുന്നത്. രണ്ട് ചപ്പാത്തി, ഒരു വെജിറ്റബിള്‍, ഉച്ചയൂണ്‍ അഥവാ ദാല്‍ എ്ന്നീ വിഭസമൃദ്ധമായ ഭക്ഷണമാണ് ശിവ് ഭോജന്‍ പദ്ധതിയിലൂടെ ശിവസേന ലക്ഷ്യമിടുന്നത്.പദ്ധതി വന്‍ ജനകീയമാക്കാനുള്ള ലക്ഷ്യത്തിലാണിപ്പോള്‍ ശിവസേന. എന്നാല്‍ പ്രതിദിനം തെരഞ്ഞെടുക്കപ്പെട്ട എല്ലാ കാന്റീനുകളിലും ഇത്തരത്തില്‍ 500 ഊണാണ് ശിവ് ഭോജന്‍ പദ്ധതിയിലൂടെ ശിവസേന നല്‍കാന്‍ ലക്ഷ്യമിടുന്നത്. ഉച്ചയ്്ക് 12 മണി മുതല്‍ രണ്ട് മണിവരെയാണ് ഇത്തരത്തില്‍ ഊണ്‍ നല്‍കുക. ഉന്നതി നിലവാരം പുലര്‍ത്തുന്ന ഭക്ഷണമാകും ഇത്തരത്തില്‍ നല്‍കുക.
അതേസമയം തുടക്കത്തില്‍ ഔട്ട്‌ലറ്റുകള്‍ തുടങ്ങാനും ശിവ് ഭോജന്‍ പദ്ധതിയിലൂടെ ധാരണയായിട്ടുണ്ട്. ഏകദേശം 50 ഒട്ട് ലൗറ്റുകള്‍ തുടങ്ങാനാണ് ധാരണ. മാത്രമല്ല ആളുകളുടെ പ്രതികരണം അറിഞ്ഞ ശേഷം ഔ്ട്ട്‌ലറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുകയെന്നതാണ് ലക്ഷ്യം. പരീക്ഷണിടസ്ഥാനത്തില്‍ മൂന്ന് മാസത്തേക്ക് തുടങ്ങിയ പദ്ധതിക്ക് 6.4 കോടി രൂപയോളമാണ് വകയിരുത്തിയിട്ടുള്ളത്. പാവപ്പെട്ടവര്‍ക്ക് 10 രൂപയ്ക്ക് നല്‍ുന്ന ഭക്ഷണത്തിന് നഗരങ്ങളില്‍ ശിവസേനയ്ക്ക് 50 രൂപയും, ഗ്രാമീണ മേഖലയില്‍ 35 രൂപയുമാണ് ഒരു ഊണിനായി പ്രതിദിനം ചിലവായി വരിക. ശിവസേനയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം എന്ന നിലയ്ക്കാണ് പുതിയ പദ്ധതിക്ക് രൂപം നല്‍കിയിട്ടുള്ളത്. പദ്ധതി പൂര്‍ണമായും നടപ്പിലാക്കി വന്‍ വിജയം കൈവരിക്കാനാണ് ലക്ഷ്യം.