
മുംബൈ: ലോക ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിനെ സ്വാഗതം ചെയ്ത് മഹാരാഷ്ട്രയും പഞ്ചാബും. ടെസ്ലയ്ക്ക് പ്ലാന്റ് സ്ഥാപിക്കാന്‍ വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്ത് തരാമെന്നും കമ്പനി സംസ്ഥാനത്ത് നിക്ഷേപത്തിന് തയാറാവണമെന്നും മഹരാഷ്ട്ര ജലവിഭവ വകുപ്പ് മന്ത്രി ജയന്ത് പട്ടീല്‍ ട്വീറ്റ് ചെയ്യുകയായിരുന്നു. പഞ്ചാബിന്റെ കോണ്‍ഗ്രസ് തലവന്‍ നവ്‌ജോത് സിങ് സിധുവും നിക്ഷേപത്തിനായി ടെസ്ലയെ സ്വാഗതം ചെയ്തിരിക്കുകയാണ്. എന്ന് ടെസ്ല കാര്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നുള്ള ആരാധകന്റെ ചോദ്യത്തിന് മറുപടിയായി സര്‍ക്കാരുമായി ബന്ധപ്പെട്ട് നിരവധി വെല്ലുവിളികള്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണെന്ന് പറയുകയായിരുന്നു. ഇതിന് മറുപടിയായാണ് മന്ത്രിയുടെ ട്വീറ്റ് വന്നിരിക്കുന്നത്.
'ഇന്ത്യയിലെ ഏറ്റവും പുരോഗമനപരമായ സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര. നിങ്ങള്‍ക്ക് ഇന്ത്യയില്‍ പ്ലാന്റ് സ്ഥാപിക്കാന്‍ ആവശ്യമായ എല്ലാ സഹായങ്ങളും മഹാരാഷ്ട്രയില്‍ നിന്ന് ഞങ്ങള്‍ നല്‍കും. മഹാരാഷ്ട്രയില്‍ നിങ്ങളുടെ നിര്‍മ്മാണ പ്ലാന്റ് സ്ഥാപിക്കാന്‍ ഞങ്ങള്‍ നിങ്ങളെ ക്ഷണിക്കുന്നു.' എന്നായിരുന്നു ജയന്ത് പട്ടീലിന്റെ ട്വീറ്റ്.
കഴിഞ്ഞ ദിവസം തെലങ്കാന സര്‍ക്കാരും ഇത്തരത്തില്‍ മസ്‌കിനെ സ്വാഗതം ചെയ്തിരുന്നു. വ്യവസായമന്ത്രിയും മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവുവിന്റെ മകനുമായ കെ ടി രാമറാവുവും തന്റെ ട്വിറ്റര്‍ വഴിയാണ് സ്വാഗതം ചെയ്തത്. ഇന്ത്യന്‍ വിപണിയിലെ പ്രതികരണം കണക്കിലെടുത്ത് അടുത്ത ഘട്ടത്തില്‍ പ്ലാന്റ് സ്ഥാപിക്കാനാണ് പദ്ധതിയിട്ടത്. അതേസമയം, ഇന്ത്യയില്‍ ഇറക്കുമതി തീരുവയായി ഏതാണ്ട് കാറിന്റെ വില തന്നെ നല്‍കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. നികുതി കുറയ്ക്കണമെന്ന ഇലോണ്‍ മസ്‌കിന്റെ അഭ്യര്‍ഥനയില്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ല.
കാര്‍ ഇറക്കുമതി ചെയ്യുന്നതിന് നികുതി ഇളവുകള്‍ ലഭിക്കുന്നതിനുള്ള ശ്രമത്തിലായിരുന്നു കമ്പനി. ഒക്ടോബറില്‍ കമ്പനി തങ്ങളുടെ ആവശ്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിക്കുകയും ചെയ്തിരുന്നു. 2019 മുതല്‍ ഇന്ത്യയില്‍ തന്റെ കാറുകള്‍ അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണ് മസ്‌ക്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കേന്ദ്ര സര്‍ക്കാരും അമേരിക്കന്‍ കാര്‍ നിര്‍മാണ കമ്പനി നടത്തിയ ചര്‍ച്ചയില്‍ പ്രാദേശിക ഫാക്ടറി വേണമെന്ന ആവശ്യം ഉയരുകയായിരുന്നു. അതിന് പുറമെ, രാജ്യത്തെ ഇറക്കുമതി ചുങ്കം 100 ശതമാനത്തോളം കൂടുതലായതാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മസ്‌കിന്റെ ട്വീറ്റിനെതിരെ കേന്ദ്രസര്‍ക്കാരിന്റെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ടെസ്ലയ്ക്ക് സീറോ ഡ്യൂട്ടി കൂടാതെ സികെഡി (കംപ്ലീറ്റ്‌ലി നോക്ക് ഡൗണ്‍) ഫോമിലുള്ള കാറുകള്‍ കൊണ്ടുവന്ന് അസംബിള്‍ ചെയ്ത് ഇവിടെ വില്‍ക്കാന്‍ കഴിയും. വാഹനമേഖലയ്ക്കായി, പ്രത്യേകിച്ച് ഋഢകള്‍ക്കായി ഇന്ത്യ ഒരു പിഎല്‍ഐ സ്‌കീം ഏര്‍പ്പെടുത്തിയിട്ടുണ്ട്, ടെസ്ലയ്ക്ക് ഇവിടെ ഉല്‍പ്പാദിപ്പിച്ചാല്‍ അതിന്റെ പ്രയോജനം ലഭിക്കുമെന്നും കേന്ദ്രം പറയുന്നത്.