ഹോം ലൈനിന്റെ ഓഹരികള്‍ സ്വന്തമാക്കി എംഎസ് ധോണി

August 02, 2021 |
|
News

                  ഹോം ലൈനിന്റെ ഓഹരികള്‍ സ്വന്തമാക്കി എംഎസ് ധോണി

രാജ്യത്തെ ഹോം ഇന്റീരിയര്‍ ബ്രാന്റായ ഹോം ലൈനിന്റെ ഓഹരികള്‍ ക്രിക്കറ്റ് താരം എംഎസ് ധോണി സ്വന്തമാക്കി. കമ്പനിയുമായി മൂന്നുവര്‍ഷത്തെ തന്ത്രപരമായ പങ്കാളിത്തത്തിലാണ് താരം ഏര്‍പ്പെട്ടിട്ടുള്ളതെന്ന് ഹാം ലൈന്‍ തിങ്കളാഴ്ച വ്യക്തമാക്കി. ഓഹരി പങ്കാളിയായും ബ്രാന്‍ഡ് അംബാസഡറുമായുമായാണ് ധോണി ഇന്റീരിയര്‍ കമ്പനിയുടെ ഭാഗമായത്.

അതേസമയം ഓഹരി പങ്കാളിത്തത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കമ്പനി വെളപ്പെടുത്തിയിട്ടില്ല. തങ്ങളുടെ ബിസിനസ് 25 ടയര്‍ 2, ടയര്‍ 3 നഗരങ്ങളില്‍ കൂടി വ്യാപിപ്പിക്കുന്നതിന്റെ മുന്നോടിയായി 100 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ പദ്ധിതിയിട്ടിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.
TAM AdEx കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം വിരമിക്കലിനിടയിലും, അംഗീകാരങ്ങളുടെ കാര്യത്തില്‍ ധോണി മികച്ച 10 പ്രമുഖരുടെ പട്ടികയിലാണുള്ളത്.

ഹോംലൈന്‍ പുതിയ വിപണികളിലേക്ക് വ്യാപിക്കുകയും നിലവിലുള്ള 16 നഗരങ്ങളില്‍ സാന്നിധ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുമ്പോള്‍, എംഎസ് ധോണിയുമായുള്ള തന്ത്രപരമായ ബന്ധം കമ്പനിക്ക് ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത് വര്‍ഷങ്ങളില്‍ ധോണിയുമായി ചേര്‍ന്നുകൊണ്ട് ശക്തമായ ഡിജിറ്റല്‍ ബ്രാന്‍ഡ് നിര്‍മിക്കാന്‍ ആഗ്രഹിക്കുന്നതായി ഹോലൈയ്ന്‍ വിപി മാര്‍ക്കറ്റിംഗ്, രാജീവ് ജിഎന്‍ പറഞ്ഞു.

Related Articles

© 2025 Financial Views. All Rights Reserved