
കൊച്ചി: മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് വൈദ്യുത 3-വീലര്‍ കാര്‍ഗോ വാഹനം ട്രിയോ സോര്‍ വിപണിയിലെത്തിച്ചു. പിക്കപ്, ഡെലിവറി വാന്‍, ഫ്‌ലാറ്റ് ബെഡ് വേരിയന്റുകളിലാണ് ട്രിയോ സോര്‍ എത്തുന്നത്. കിലോമീറ്ററിന് 40 പൈസ മാത്രമാണ് ചെലവെന്നു കമ്പനി പറയുന്നു.
8 കിലോവാട്ട് പവര്‍, 42 എന്‍എം ടോര്‍ക്ക്, 550 കിലോഗ്രാം ഭാരശേഷി എന്നിവയാണുള്ളത്. ലിഥിയം അയോണ്‍ ബാറ്ററി. ഡല്‍ഹിയില്‍ സബ്സിഡി കഴിഞ്ഞ് 2.73 ലക്ഷം രൂപയാണ് ഡല്‍ഹി ഷോറൂം വില.