മഹീന്ദ്ര മനുലൈഫ് ഷോര്‍ട്ട് ടേം ഫണ്ട് ഓപ്പണ്‍ എന്‍ഡഡ് ഷോര്‍ട്ട് ടേം ഡെറ്റ് പദ്ധതി പുറത്തിറക്കി

February 11, 2021 |
|
News

                  മഹീന്ദ്ര മനുലൈഫ് ഷോര്‍ട്ട് ടേം ഫണ്ട് ഓപ്പണ്‍ എന്‍ഡഡ് ഷോര്‍ട്ട് ടേം ഡെറ്റ് പദ്ധതി പുറത്തിറക്കി

കൊച്ചി: മഹീന്ദ്ര മനുലൈഫ് ഇന്‍വെസ്റ്റ്മെന്റ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് (പഴയ പേര് മഹീന്ദ്ര അസറ്റ് മാനേജ്മെന്റ് കമ്പനി), മഹീന്ദ്ര മനുലൈഫ് ഷോര്‍ട്ട് ടേം ഫണ്ട് എന്ന പേരില്‍ ഓപ്പണ്‍ എന്‍ഡഡ് ഷോര്‍ട്ട് ടേം ഡെറ്റ് പദ്ധതി പുറത്തിറക്കി. ഫെബ്രുവരി ഒമ്പതിന് ആരംഭിച്ച ഇഷ്യു 16-ന് അവസാനിക്കും.

1-3 വര്‍ഷക്കാലയളവിലുള്ള, ഗുണനിലവാരമുള്ള കടം, പണവിപണി ഉപകരണങ്ങളിലുമാണ് ഫണ്ടു നിക്ഷേപം നടത്തുക. സുരക്ഷിതത്വം, എളുപ്പം വിറ്റു പണമാക്കല്‍, പാരമ്പര്യ നിക്ഷേപങ്ങള്‍ക്കു പകരം എന്നിവ ലക്ഷ്യമിടുന്ന നിക്ഷേപകര്‍ക്ക് യോജിച്ചതാണ് ഈ ഫണ്ട്. പാരമ്പര്യ നിക്ഷേപാസ്തികളേക്കാള്‍ മെച്ചപ്പെട്ട റിട്ടേണും പ്രതീക്ഷിക്കാം. ഫെബ്രുവരി 25 മുതല്‍ ഇതിന്റെ യൂണിറ്റില്‍ വില്‍പ്പനയും തിരച്ചുവാങ്ങലും ആരംഭിക്കും.

ഫണ്ടിന്റെ നല്ലൊരു ഭാഗം നിക്ഷേപവും മികച്ച ഗുണമേന്മയുള്ള 1-3 വര്‍ഷം കാലയളവിലേക്കുള്ള കടം ഉപകരണങ്ങളിലുമാണ് നിക്ഷേപം നടത്തുകയെന്ന് മഹീന്ദ്ര മനുലൈഫ് മ്യൂച്വല്‍ ഫണ്ട് ഫിക്സഡ് ഇന്‍കം മേധാവി രാഹുല്‍ പാല്‍ പറഞ്ഞു. സുരക്ഷിതത്വം, എളുപ്പം വിറ്റു പണമാക്കല്‍, വരുമാനം എന്നിവ സന്തുലിതപ്പെടുത്തിക്കൊണ്ടുള്ളതാണ് ഈ പദ്ധതിയെന്ന് മഹീന്ദ്ര മനുലൈഫ് ഇന്‍വെസ്റ്റ്മെന്റ് മാനേജ്മെന്റ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അശുതോഷ് ബിഷ്നോയി സൂചിപ്പിക്കുന്നു. ഡെറ്റ് വിപണിയില്‍ പങ്കാളികളാകുവാന്‍ റീട്ടെയില്‍ നിക്ഷേപകര്‍ക്കു പ്രോത്സാഹനവും ഈ പദ്ധതിയില്‍ കൂടി ലക്ഷ്യമിടുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

© 2025 Financial Views. All Rights Reserved