മഹീന്ദ്ര ഥാര്‍ എസ്യുവി പ്രതിമാസ ഉല്‍പാദനം ഉയര്‍ത്തുന്നു; ആദ്യ 4 ദിവസത്തിനുള്ളില്‍ നടന്നത് 9000 ബുക്കിങ്

October 10, 2020 |
|
News

                  മഹീന്ദ്ര ഥാര്‍ എസ്യുവി പ്രതിമാസ ഉല്‍പാദനം ഉയര്‍ത്തുന്നു; ആദ്യ 4 ദിവസത്തിനുള്ളില്‍ നടന്നത് 9000 ബുക്കിങ്

കൊച്ചി: മഹീന്ദ്ര ഥാര്‍ എസ്യുവി ഉല്‍പാദനം പ്രതിമാസം 3500 ആയി ഉയര്‍ത്തുമെന്ന് മഹീന്ദ്ര വാഹന ബിസിനസ് മേധാവി വീജേ നക്ര പറഞ്ഞു. 2500 വരെ ഉല്‍പാദനമാണു ലക്ഷ്യമിട്ടിരുന്നതെങ്കിലും വമ്പന്‍ ബുക്കിങ് കിട്ടിയ സാഹചര്യത്തില്‍ ഇത് ഉയര്‍ത്തും. ആദ്യ 4 ദിവസം തന്നെ 9000 ബുക്കിങ് നടന്നു. രാജ്യത്ത് 18 നഗരങ്ങളില്‍ മാത്രം ഥാര്‍ ടെസ്റ്റ് ഡ്രൈവിന് ലഭ്യമായപ്പോഴത്തെ സ്ഥിതിയാണിതെന്നും ഒരാഴ്ചയ്ക്കുള്ളില്‍ എല്ലാ ഡീലര്‍ഷിപ്പുകളിലും വാഹനം എത്തുന്നതോടെ ബുക്കിങ് ഇനിയും ഉയരുമെന്നും നക്ര പറഞ്ഞു.

ഓട്ടമാറ്റിക്, കണ്‍വേര്‍ട്ടിബിള്‍ ടോപ്, പെട്രോള്‍ വിഭാഗങ്ങളില്‍ പ്രതീക്ഷിച്ചതിനെക്കാള്‍ ബുക്കിങ്ങുണ്ട്. കേരളത്തിലും മികച്ച ബുക്കിങ്ങാണു ലഭിക്കുന്നത്. നാസിക്കിലെ പ്ലാന്റില്‍ ഉല്‍പാദനം ഉയര്‍ത്തുന്നതുവരെ ചില വേരിയന്റുകള്‍ കിട്ടാന്‍ അല്‍പം കാത്തിരിപ്പു വേണ്ടിവരും. കഴിഞ്ഞ തലമുറ ഥാര്‍ ഓഫ്റോഡിങ് പ്രേമികളുടേതായിരുന്നെങ്കില്‍ ഇപ്പോഴത്തെ ഥാര്‍ അവരെയും നഗരജീവിതത്തിനായി വണ്ടി വാങ്ങുന്നവരെയും ആകര്‍ഷിക്കുന്നതായി ബുക്കിങ് തെളിയിക്കുന്നു. ഡീസല്‍ എന്‍ജിന്റെ 'ത്രില്‍' നല്‍കുന്ന 2ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഥാറില്‍ അവതരിപ്പിച്ച എംസ്റ്റാലിയന്‍ എന്നു നക്ര പറഞ്ഞു. ഒരു വര്‍ഷത്തിനകം മഹീന്ദ്ര ശ്രേണിയിലാകെ 1.2ലീറ്റര്‍, 1.5ലീറ്റര്‍, 2 ലീറ്റര്‍ എംസ്റ്റാലിയന്‍ എന്‍ജിനുകള്‍ അവതരിപ്പിക്കും.

Related Articles

© 2024 Financial Views. All Rights Reserved