ഇന്ത്യയിലേക്ക് നിക്ഷേപം ഒഴുക്കാന്‍ സൗദി: പെട്രോ കെമിക്കല്‍ ബിസിനസ്സ് രംഗത്ത് കൂടുതല്‍ സഹകരണം

October 26, 2019 |
|
News

                  ഇന്ത്യയിലേക്ക് നിക്ഷേപം ഒഴുക്കാന്‍ സൗദി: പെട്രോ കെമിക്കല്‍ ബിസിനസ്സ് രംഗത്ത് കൂടുതല്‍ സഹകരണം

ന്യൂഡല്‍ഹി: ഇന്ത്യയും സൗദിയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ശക്തിപ്പെടുമെന്ന് റിപ്പോര്‍ട്ട്. വരും കാലങ്ങളില്‍ ഇന്ത്യയില്‍ സൗദി കൂടുതല്‍ നിക്ഷേപം നടത്തിയേക്കും. വന്‍കിട പദ്ധതികളുമായി ഇരുരാജ്യങ്ങളും തമ്മില്‍ കൂടുതല്‍ സഹകരിച്ചേക്കും. ഇതിന്റെ ഭാഗമായി റിലയന്‍സ് സൗദി അരാംകോ ഓഹരി കൈമാറ്റം അടുത്ത ഏകതാനും മാസങ്ങള്‍ക്കുള്ളിലോ, അടുത്തവര്‍ഷമോ കൈമാറ്റം ചെയ്യപ്പെടും. ലോകത്തിലെ ഏറ്റവും ലാഭമുള്ള കമ്പനിയുമായുള്ള സഹകരണത്തോടെ പ്രതിദിനമുള്ള എണ്ണ സംസ്‌ക്കരണ ശേഷി  80 ലക്ഷം ബാരാലായി വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. 

സൗദിയുടെ എണ്ണ ആവശ്യക്കാരായ ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ കൂടുതല്‍ വിദേശ നിക്ഷേപം നടത്താനാണ് സൗദി ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി പെട്രോ കെമിക്കല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന റിലയന്‍സിന്റെ 20 ശതമാനത്തോളം ഓഹരികള്‍ സൗദി അരാംകോ വാങ്ങിയേക്കും. ഓഹരി ഇടപാടുകളുമായി ബന്ധപ്പെട്ടുള്ള പ്രാരംഭ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാനാണ് സൗദി ഇപ്പോള്‍ നടത്തുന്നത്. 

അതേസമയം ഇന്ത്യയിലെ പെട്രോകെമിക്കല്‍ ബിസിനസ് മേഖല ശക്തിപ്പെടുത്താന്‍ സൗദി അറേബ്യ 15 ബില്യണ്‍ ഡോളറോളം നിക്ഷേപിച്ചേക്കുമെന്നാണ് വിവരം. സൗദി അരാംകോയുമായുള്ള സഹകരണം യാഥാര്‍ത്ഥ്യമാകുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ വിദേശ നിക്ഷപ പദ്ധതിയായി ഇത് മറിയേക്കും. നടപ്പുവര്‍ഷം ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി വര്‍ധിപ്പിക്കാന്‍ സൗദി ഇപ്പോള്‍ നീക്കം നടത്തുന്നുണ്ട്. ഇന്ത്യയിലേക്ക് സൗദി കൂടുതല്‍ നിക്ഷേപം വര്‍ധിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്. 

ഇരുരാജ്യങ്ങളും തമ്മിലുള്ള കയറ്റുമതി ഇറക്കുമതി വ്യാപാരം ശക്തിപ്പെടുത്താനും, നിക്ഷേപ പദ്ധതികള്‍ അധികരിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത ദിവസങ്ങളില്‍ റിയാദ് സന്ദര്‍ശിക്കുന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര സൗഹൃദം ശക്തിപ്പെടുമെന്നാണ് വിലയിരുത്തല്‍. സൗദിയിലെ പ്രമുഖ വ്യവസായികളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി റിയാദ് സന്ദര്‍ശനത്തിനിടെ ചര്‍ച്ചകള്‍ നടത്തിയേക്കും. 

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved