മലബാര്‍ സിമന്റ്‌സില്‍ ഉല്‍പാദനം മാസം 50,000 ടണ്‍ കടന്നു; കോവിഡ് കാലത്തും ആവശ്യം വര്‍ധിച്ചു

July 24, 2020 |
|
News

                  മലബാര്‍ സിമന്റ്‌സില്‍ ഉല്‍പാദനം മാസം 50,000 ടണ്‍ കടന്നു; കോവിഡ് കാലത്തും ആവശ്യം വര്‍ധിച്ചു

പാലക്കാട്: ലോക്ഡൗണ്‍ ഇളവിന്റെ ആദ്യദിനം മുതല്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിച്ച, പൊതുമേഖലാസ്ഥാപനമായ മലബാര്‍ സിമന്റ്‌സില്‍ ഉല്‍പാദനം മാസം 50,000 ടണ്‍ കടന്നു. വില്‍പനയില്‍ കുറവു വന്നതോടെ മറ്റു പല കമ്പനികളും വിലയില്‍ ഇളവു നല്‍കിയിട്ടും മലബാറിന് ആവശ്യക്കാര്‍ കൂടുതലാണ്. മേയ്, ജൂണ്‍ മാസങ്ങളില്‍ അര ലക്ഷം ടണ്‍ സിമന്റാണു മലബാര്‍ വിറ്റത്. ഈ മാസം അതില്‍ കൂടാനാണു സാധ്യത. ചേര്‍ത്തല യൂണിറ്റില്‍ 10,000 ടണ്‍ വരെയാണ് ഉല്‍പാദനം.

സിമന്റ് നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളില്‍ ക്ലിങ്കര്‍, കല്‍ക്കരി, ചുണ്ണാമ്പുകല്ല് എന്നിവ തടസ്സമില്ലാതെ ലഭിക്കുന്നുണ്ട്. സിമന്റ് വിതരണം പൂര്‍ണമായി റോഡ് വഴിയാക്കിയതു വില്‍പനയുടെ വേഗം വര്‍ധിപ്പിച്ചെന്ന് അധികൃതര്‍ പറഞ്ഞു. നേരത്തെ 60% ചരക്കു ട്രെയിനിലാണു വില്‍പന കേന്ദ്രങ്ങളിലെത്തിച്ചിരുന്നത്. ക്ലാസിക് ബ്രാന്‍ഡ് സിമന്റാണു വിപണിയിലുള്ളത്. വില ചാക്കിന് 385 390 രൂപ.

Related Articles

© 2025 Financial Views. All Rights Reserved