
തിരുവനന്തപുരം: സിമന്റിന്റെ വില കുറയിക്കുമെന്ന് മലബാര്‍ സിമന്റ്‌സ്. ഒരു ചാക്ക് സിമന്റിന്റെ വിലയില്‍ 5 രൂപ കുറയ്ക്കും. നാളെ മുതല്‍ പുതിയ വില നിലവില്‍ വരും. പൊതുമേഖലാ സ്ഥാപനങ്ങളുടെ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിന്റെ ഭാഗമായ ചര്‍ച്ചയില്‍ വ്യവസായ മന്ത്രി പി.രാജീവിന്റെ നിര്‍ദേശപ്രകാരമാണ് വില കുറയ്ക്കാന്‍ ധാരണയായത്. നിര്‍മാണ സാമഗ്രികളുടെ വിലക്കയറ്റം തടയാനുള്ള നടപടികളുടെ ഭാഗമായാണ് തീരുമാനം.
സിമന്റ് വിപണിയില്‍ സംസ്ഥാന പൊതുമേഖലയുടെ വിഹിതം 25 ശതമാനമായി ഉയര്‍ത്തും. നിലവില്‍ 6 ശതമാനം മാത്രമാണിത്. ഇതിനാവശ്യമായ പദ്ധതികള്‍ മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തണമെന്ന് മന്ത്രി നിര്‍ദേശിച്ചു. സിമന്റ് വില കുറയ്ക്കാന്‍ നടപടി വേണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കാന്‍ പല കമ്പനികളും തയാറാവുന്നില്ലെന്നും മന്ത്രി പറഞ്ഞു.