വീണ്ടും ഇന്തോനേഷ്യയെ മറികടന്ന് മലേഷ്യ; ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ പാമോയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമായി

June 23, 2021 |
|
News

                  വീണ്ടും ഇന്തോനേഷ്യയെ മറികടന്ന് മലേഷ്യ;  ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ പാമോയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമായി

ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ പാമോയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമെന്ന പദവിയിലേക്ക് മലേഷ്യ വീണ്ടുമെത്തി. ഇന്തോനേഷ്യയെ മറികടന്നാണ് മുന്നേറ്റം. 2020-21 സാമ്പത്തിക വര്‍ഷത്തിലാണിത്. ഇന്തോനേഷ്യ ഭക്ഷ്യ എണ്ണ കയറ്റുമതി ചെയ്യുന്നതിന് മുകളില്‍ ഉയര്‍ന്ന നികുതി ചുമത്തിയതാണ് മലേഷ്യയ്ക്ക് സഹായകരമായത്.

മലേഷ്യയുടെ ഇന്ത്യയിലേക്കുള്ള പാമോയില്‍ വിതരണം 238 ശതമാനം വര്‍ധിച്ച് 2.42 ദശലക്ഷം ടണ്ണിലെത്തി. 2020 നവംബര്‍ ഒന്നിന് ആരംഭിച്ച മാര്‍ക്കറ്റിങ് വര്‍ഷത്തിലെ കണക്കാണിതെന്ന് ഡാറ്റ ശേഖരിച്ച ദി സോള്‍വന്റ് എക്‌സ്ട്രാക്ടേര്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പറയുന്നു.

ഇതേ സമയത്ത് ഇന്തോനേഷ്യയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള പാമോയില്‍ വിതരണം 32 ശതമാനം ഇടിഞ്ഞ് രണ്ട് ദശലക്ഷം ടണ്ണായി. ഡിസംബറിലാണ് കയറ്റുമതി ചെയ്യുന്ന ഭക്ഷ്യ എണ്ണയ്ക്ക് മുകളില്‍ ഇന്തോനേഷ്യ സര്‍ക്കാര്‍ ഉയര്‍ന്ന നികുതി ചുമത്തിയത്. എന്നാല്‍ ഇന്തോനേഷ്യ കയറ്റുമതി തീരുവ കുറച്ചാല്‍ പിന്നെ മലേഷ്യയില്‍ നിന്നുള്ള കയറ്റുമതി വീണ്ടും ഇടിയുമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

Related Articles

© 2025 Financial Views. All Rights Reserved