6 രാജ്യങ്ങളിലേക്ക് വാക്സിന്‍ കയറ്റുമതി ചെയാനൊരുങ്ങി ഇന്ത്യ

January 20, 2021 |
|
News

                  6 രാജ്യങ്ങളിലേക്ക് വാക്സിന്‍ കയറ്റുമതി ചെയാനൊരുങ്ങി ഇന്ത്യ

ഇന്ത്യയില്‍ കോവിഡ് വാക്സിന്‍ കുത്തിവയ്പ്പ് തുടങ്ങിയതിന് പിന്നാലെ ആറ് രാജ്യങ്ങളിലേക്ക് വാക്സിന്‍ ലഭ്യമാക്കാനൊരുങ്ങി ഇന്ത്യ. മാലിദ്വീപും ഭൂട്ടാനുമാണ് ആദ്യഘട്ടത്തില്‍ ഇന്ത്യയില്‍ നിന്നുള്ള വാക്സിന്‍ സ്വീകരിക്കുക. ഇവിടങ്ങളിലേക്കുള്ള കയറ്റുമതിക്ക് ജനുവരി 20ന് തുടക്കമാകും.
മാലിദ്വീപിന് 1,00,000 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും ഭൂട്ടാന് 1,50,000 ഡോസുമാണ് ലഭ്യമാക്കുക.

'ആഗോള സമൂഹത്തിന്റെ ആരോഗ്യ പരിപാലന ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ ദീര്‍ഘകാലമായി വിശ്വസ്തനായ പങ്കാളിയെന്ന നിലയില്‍ ഇന്ത്യയ്ക്ക് അഭിമാനമുണ്ട്' പ്രധാനമന്ത്രി മോദി ട്വിറ്ററിലൂടെ അറിയിച്ചു. ബംഗ്ലാദേശിനും നേപ്പാളിനുമുള്ള വാക്‌സിനുകളുടെ ആദ്യ ചരക്കുകള്‍ വ്യാഴാഴ്ച ലഭ്യമാക്കും. മ്യാന്‍മറിനും സീഷെല്‍സിനും ഇന്ത്യയില്‍ നിന്ന് വെള്ളിയാഴ്ച വാക്‌സിനുകളെത്തിക്കും.

ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, മൗറീഷ്യസ് എന്നിവിടങ്ങളിലേക്ക് വാക്സിനെത്തിക്കുന്നതിന് ആവശ്യമായ റെഗുലേറ്ററി ക്ലിയറന്‍സുകളുടെ സ്ഥിരീകരണത്തിനായി ഞങ്ങള്‍ കാത്തിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്താക്കി. നിലവില്‍ ഇന്ത്യയില്‍ നിന്നുള്ള വാക്സിന്‍ ചരക്കുകള്‍ മുന്‍നിര തൊഴിലാളികള്‍ക്കും പ്രായമായവര്‍ക്കും രോഗാവസ്ഥയിലുള്ള ആളുകള്‍ക്കും സഹായമയാണ് എത്തിക്കുന്നത്. തുടര്‍ന്നുള്ള കയറ്റുമതി പേയ്‌മെന്റില്‍ ആയിരിക്കും.

'ആഭ്യന്തര ആവശ്യങ്ങള്‍ കണക്കിലെടുത്ത്, പങ്കാളിത്ത രാജ്യങ്ങള്‍ക്ക് കോവിഡ് വാക്സിനുകള്‍ ഇന്ത്യ തുടര്‍ന്നുള്ള ആഴ്ചകളിലും മാസങ്ങളിലും ഘട്ടംഘട്ടമായി വിതരണം ചെയ്യുന്നത് തുടരും. വിദേശത്ത് വിതരണം ചെയ്യുമ്പോള്‍ ആഭ്യന്തര ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ആവശ്യമായ ഓഹരികള്‍ ഉണ്ടെന്ന് ഉറപ്പാക്കും' വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

മാലിദ്വീപാണ് ഇന്ത്യയുടെ അയല്‍ക്കാരില്‍ ഏറ്റവും വലിയ കോവിഡ് സഹായ സ്വീകര്‍ത്താവ്. മരുന്ന് വിതരണം, ഭക്ഷണം വിതരണം, മെഡിക്കല്‍ ടീം തുടങ്ങിയ ലഭ്യമാക്കിയതോടൊപ്പം 250 ദശലക്ഷം ഡോളര്‍ സാമ്പത്തിക സഹായവും ലഭ്യമാക്കിയിരുന്നു. കോവിഡ് വെല്ലുവിളികളെ നേരിടാന്‍ ഭൂട്ടാന് 501 കോടി രൂപയാണ് ഇന്ത്യ സഹായധനമായി നല്‍കിയത്.

എല്ലാ സ്വീകര്‍ത്ത രാജ്യങ്ങള്‍ക്കുവേണ്ടിയും ജനുവരി 19,20 തീയതികളില്‍ വാക്സിനുകളുടെ നടത്തിപ്പിനായി ഇന്ത്യന്‍ സര്‍ക്കാര്‍ പരിശീലന പരിപാടികളും നടത്തുന്നുണ്ട്. രോഗപ്രതിരോധ മാനേജര്‍മാര്‍, കോള്‍ഡ് ചെയിന്‍ ഓഫീസര്‍മാര്‍, കമ്മ്യൂണിക്കേഷന്‍ ഓഫീസര്‍മാര്‍, സ്വീകര്‍ത്ത രാജ്യങ്ങളിലെ ഡാറ്റാ മാനേജര്‍മാര്‍ എന്നിവ ഉള്‍ക്കൊള്ളിച്ചാണ് പരിപാടി.

Related Articles

© 2021 Financial Views. All Rights Reserved