
ന്യൂഡല്‍ഹി: ബാങ്കുകള്‍ക്ക് കൊടുക്കാനുള്ള എല്ലാ തുകയും തിരിച്ചു നല്‍കാന്‍ തയാറാണെന്ന് വ്യക്തമാക്കി രാജ്യം പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വിജയ് മല്യ. ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്ത് ലോക്ക്ഡൗണും സാമ്പത്തിക പ്രതിസന്ധിയും നിലനില്‍ക്കുമ്പോള്‍ തട്ടിച്ച പണം പൂര്‍ണമായും മടക്കി നല്‍കാന്‍ തയാറാണെന്ന് വിജയ് മല്യ പറയുന്നു. 9,000 കോടി രൂപയും തിരികെ അടക്കാമെന്നാണ് ധനമന്ത്രി നിര്‍മലാ സീതാരാമനോട് ഇയാള്‍ അഭ്യര്‍ഥിച്ചത്. കടമെടുത്ത നൂറ് ശതമാനം തുകയും തിരികെ നല്‍കാമെന്നാണ് വിജയ് മല്യ വ്യക്തമാക്കിയത്.
ബാങ്കുകള്‍ പണം സ്വീകരിച്ച് കണ്ടുകെട്ടിയ സ്വത്ത് വകകള്‍ തിരികെ നല്‍കാന്‍ തയാറാവണമെന്നും മല്യ ആവശ്യപ്പെടുന്നു. സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ തന്റെ ഈ ആവശ്യം അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇയാള്‍ ട്വിറ്ററില്‍ കുറിച്ചു. ഇതിനൊപ്പം ജനം പുറത്തിറങ്ങരുതെന്ന ഉപദേശവും മല്യ മുന്നോട്ടുവയ്ക്കുന്നു.
സാമൂഹ്യ അകലം പാലിച്ച് വീട്ടുകാരോടും വളര്‍ത്തു മൃഗങ്ങളോടും സമയം ചെലവഴിക്കണം. ഞാനും ഇപ്പോള്‍ അതാണ് ചെയ്യുന്നത്. പുല്‍വാമയിലോ കാര്‍ഗിലിലോ എതിരാളിയെ നേരിടുന്നതിലും ഭീകരമാണ് ഇപ്പോഴത്തെ സാഹചര്യമെന്നും വിജയ് മല്യ ട്വിറ്ററില്‍ കുറിച്ചു.