വിനീഷയ്ക്കു മണപ്പുറം ഫൗണ്ടേഷന്‍ അത്യാധുനിക ശ്രവണ സഹായി നല്‍കി

August 17, 2020 |
|
News

                  വിനീഷയ്ക്കു മണപ്പുറം ഫൗണ്ടേഷന്‍ അത്യാധുനിക ശ്രവണ സഹായി നല്‍കി

വലപ്പാട്: കേള്‍വി പരിമിതിയെ മറികടക്കാന്‍ നല്ലൊരു ശ്രവണ സഹായിക്കായി കാത്തിരുന്ന പെരിങ്ങോട്ടുകരയിലെ യുവചിത്രകാരി വിനീഷ പി സിയുടെ സ്വപ്നം പൂവണിഞ്ഞു. ഒരു ലക്ഷം രൂപ വിലവരുന്ന അത്യാധുനിക ശ്രവണ സഹായി മണപ്പുറം ഫൗണ്ടേഷന്‍ വിനീഷയ്ക്കു നല്‍കി. ജന്മസിദ്ധമായി തന്നെ ചിത്രരചനയില്‍ പ്രാവീണ്യം തെളിയിച്ച വിനീഷ വളര്‍ന്നു വരുന്ന ചിത്രകാരിയാണ്.

വലപ്പാട് മണപ്പുറം ഫിനാന്‍സ് ഹെഡ്  ഓഫീസില്‍  നടന്ന ചടങ്ങില്‍ മണപ്പുറം ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റി വി പി നന്ദകുമാര്‍ വിനീഷയ്ക്കു ശ്രവണ സഹായി കൈമാറി. പ്രാദേശിക മാധ്യമം വഴിയാണ് വിനീഷയുടെ ആഗ്രഹം മണപ്പുറം ഫൗണ്ടേഷന്റെ ശ്രദ്ധയിപ്പെട്ടത്. പെരിങ്ങോട്ടുകര പാറപറമ്പില്‍ ചന്ദ്രന്‍ പി കെ, ശീജ ദമ്പതികളുടെ മകളാണ് വീനീഷ.

ചടങ്ങില്‍ ലയണ്‍ ഡിസ്ട്രിക്ട് 318 ഡി സെക്കന്‍ഡ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ സുഷമാ നന്ദകുമാര്‍, മണപ്പുറം ഫൗണ്ടേഷന്‍ സിഇഒ  ജോര്‍ജ്ജ് ഡി ദാസ്, സനോജ് ഹെര്‍ബര്‍ട്ട്, സുഭാഷ് രവി, ശില്പ സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved