5ജി സേവനങ്ങള്‍ക്ക് ഇനിയും ഇന്ത്യ കാത്തിരിക്കേണ്ടിവരും; വൈകുമെന്ന് സൂചന

May 17, 2022 |
|
News

                  5ജി സേവനങ്ങള്‍ക്ക് ഇനിയും ഇന്ത്യ കാത്തിരിക്കേണ്ടിവരും; വൈകുമെന്ന് സൂചന

ന്യൂഡല്‍ഹി: ഇന്ത്യയില്‍ 5ജി വൈകും. 5ജി സേവനത്തിന് ആവശ്യമായ ഉപകരണങ്ങളുടെ പരിശോധന പ്രതികൂലമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. നേരത്തെ ജൂലൈ 1ന് വിവിധ  ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് വേണ്ട 5ജി അടിസ്ഥാന സൗകര്യത്തിനുള്ള ഉപകരണങ്ങളുടെ പരിശോധ പൂര്‍ത്തിയാക്കാനാണ് ടെലികോം മന്ത്രാലയം നിശ്ചയിച്ചത്.

എന്നാല്‍ ഇതിനായി രാജ്യത്ത് പ്രദേശികമായി  തെരഞ്ഞെടുത്ത പരിശോധന ലാബുകളിലെ മെല്ലെപ്പോക്ക് കാരണം ജനുവരി 1, 2023 ആക്കണമെന്ന് ചില ടെലികോം ഉപകരണങ്ങള്‍ വില്‍ക്കുന്ന കമ്പനികള്‍ ആവശ്യപ്പെടുന്നു. ജൂണ്‍, ജൂലൈ മാസത്തിലാണ് രാജ്യത്ത് 5ജി ലേലം നടക്കുക എന്നാണ് നേരത്തെ കേന്ദ്രം അറിയിച്ചത്. പരിശോധനകള്‍ കൃത്യമായി പൂര്‍ത്തിയായില്ലെങ്കില്‍ ടെലികോം കമ്പനികള്‍ക്ക് ആവശ്യമായ 5ജി ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ കമ്പനികള്‍ക്ക് സാധിക്കില്ല. ഇതോടെ 5ജി സേവനങ്ങള്‍ വീണ്ടും വൈകും.

ടെലികോം മന്ത്രാലയത്തിന്റെ ടെലികോം എഞ്ചിനീയറിംഗ് സെന്ററാണ് പരിശോധനയ്ക്ക് യോഗ്യമായ പ്രദേശിക ലാബുകളെ കണ്ടെത്തുന്നത്. 5ജി നെറ്റ്വര്‍ക്ക് ഉപകരണങ്ങളുടെ പരിശോധനയും സര്‍ട്ടിഫിക്കേഷനും വളരെ സങ്കീര്‍ണ്ണമായ ഒരു പ്രക്രിയയാണ്. ഇന്ത്യന്‍ ലാബുകളുടെ സൗകര്യം അനുസരിച്ച് ഇത് പൂര്‍ത്തിയാക്കാന്‍ വലിയ കാലയളവ് വേണ്ടിവരും എന്നാണ് 5ജി ഉപകരണങ്ങളുടെ വിതരണക്കാരുടെ അഭിപ്രായം.

ടെസ്റ്റിംഗ് നടത്താന്‍ ആവശ്യമായ സാങ്കേതിക പ്രവര്‍ത്തകരുടെയും ഉപകരണങ്ങളുടെയും വരവ് കൊവിഡ് കാലത്ത് തടസ്സപ്പെട്ടതും ഈ പ്രതിസന്ധിക്ക് കാരണമായി. മറുവശത്ത്, നിര്‍ബന്ധിത ഉപകരണ പരിശോധനയില്‍ നിന്നും 2ജി ഉപകരണങ്ങളെ ഒഴിവാക്കാന്‍ 2ജി നെറ്റ്വര്‍ക്ക് ഉപകരണ വിതരണക്കാര്‍ കേന്ദ്രത്തോട് പറയുന്നുണ്ട്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved