
ബെയ്ജിങ്: ചൈനീസ് നിര്‍മ്മാണ മേഖല തകര്‍ച്ചയിലേക്കെത്തിയതായി റിപ്പോര്‍ട്ട്. കൊറോണ വൈറസിന്റ ആഘാതത്തില്‍ ചൈനീസ് നിര്‍മ്മാണ മേഖലയില്‍ ഏറ്റവും വലിയ വെല്ലുവളികളാണ് ഇപ്പോള്‍ രൂപപ്പെട്ടുവരുന്നത്. ചൈനയുടെ നിര്‍മ്മാണ മേഖലയും ഉത്പ്പാദന മേഖലയുമെല്ലാം ഇപ്പോള്‍ തളര്‍ച്ചയിലേക്ക് വഴുതി വീണുവെന്നാണ് റിപ്പോര്‍ട്ട്. ജനുവരിയില്‍ ചൈനയുടെ മാനുഫാക്ചറിംഗ് മേഖല അഞ്ച് മാസത്തിനിടെ ഏറ്റവും വലിയ തളര്‍ച്ചിയിലേക്ക് നീങ്ങി. അതായത് ചൈനയുടെ മാനുഫാക്ചറിംഗ് മേഖലയിലെ വളര്‍ച്ച പിഎംഐ സൂചികയില്‍ ജനുവരി മാസത്തില്‍ 51.1 ലേക്ക് ചുരുങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ഡിസംബറില്‍ ചൈനയുടെ മാനുഫാക്ചറിംഗ് മേഖലയിലെ വളര്‍ച്ച 51.5 ലേക്കെത്തിയിരുന്നു.
Caixin Purchasing Managers' Index ല്‍ ചൈനീസ് മാനുഫാക്ചറിംഗ് മേഖല തളര്‍ച്ചയിലേക്കെത്തിയത് ഇരുട്ടി തന്നെയാണ് സൂചിപ്പിക്കുന്നത്. അതായത് വിവിധ കമ്പനികള്‍ കൊറോണ വൈറസ് ബാധ മൂലം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിന് മുതര്‍ന്നിട്ടുമുണ്ട്. പ്രവര്‍ത്തന സമയങ്ങളിലടക്കം വിവിധ ക്രമീകരമങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പിഎംഐ സൂചിക 50 ന് മുകളിലേക്കാണ് രേഖപ്പെടുത്തുന്നതെങ്കില്‍ മാനുഫാക്ചറിംഗ് മേഖല വളര്‍ച്ചയുടെ പാതയിലാണെന്നും, 50 ന് താഴെയാണെങ്കില്‍ വളര്‍ച്ച പിന്നോട്ടാണെന്നുമാണ് സൂചിപ്പിക്കുന്നത്. ചൈനയുടെ വ്യവസായിക മേഖല പോലും ഇപ്പോള്‍ ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക് നീങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ യുഎസ്-ചൈനാ വ്യാപാര യുദ്ധത്തിന് ശേഷം ആഗോള സമ്പദ് വ്യവസ്ഥയും, ചൈനീസ് സമ്പദ് വ്യവസ്ഥയും തളര്‍ച്ചയിലേക്ക് നീങ്ങുന്നതിന് വഴിവെക്കുമെന്നാണ് ഈ സംഭവ വികാസങ്ങളിലൂടെ ചൂണ്ടിക്കാട്ടുന്നത്. യഥാര്‍ത്ഥത്തില്‍ ചൈനീസ് സമ്പദ് വ്യവസ്ഥ ഏറ്റവും വലിയ തളര്‍ച്ചയിലേക്ക് നീങ്ങിയിട്ടുണ്ടെന്നാണ് ഇതിലൂട പ്രധാനമായും ചൂണ്ടിക്കാട്ടന്നത്.
മാത്രമല്ല കൊറോണ വൈറസിന്റെ ആഘാതം മൂലം ചൈനീസ് സമ്പദ് വ്യവസ്ഥയ്ത്ത് 62 ബില്യണ്‍ ഡോളറിന്റെ നഷ്ടം വരുത്തിവെച്ചിട്ടുണ്ട്. മാത്രമല്ല ആഗോള സമ്പദ് വ്യവസ്ഥയും കൂടുതല്‍ പ്രതിസന്ധിയിലേക്ക് വഴുതി വീണു. ചൈനയിലെ വ്യവസായിക ഉത്പ്പാദനത്തില്‍ കൊറോണ വൈറസ് ബാധ മൂലം അഞ്ച് ശതമാനം വരെ ഇടിവ് രേഖപ്പെടുത്തിയേക്കുമെന്നാണ് വിലിയിരുത്തല്‍. ഇത് മൂലം ചൈനീസ് കറന്‍സിയായ യുവാന്‍ 1.5 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി. മാത്രമല്ല ചൈനയുടെ ഉപഭോഗ നിക്ഷേപ മേഖലയെല്ലാം കൊറോണ വൈറസിന്റെ ആഘാതത്തില്‍ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവീണു.
അതേസമയം ലോകത്തിന്റെ പ്രധാനപ്പെട്ട ബിസിനസ് ഹബ്ബും, ഉത്പ്പാദന കേന്ദ്രവുമാണ് ചൈനയെന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല. ചൈനയില്‍ ശക്തമായ യാത്ര വിലക്കുകളാണ് കൊറോണ വൈറസിന്റെ ആഘാതത്തില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊറോണ വൈറസ് ആഗോള ഉപഭോഗത്തെയും, ഉത്പ്പാദന വളര്‍ച്ചയെയുമെല്ലാം പിന്നോട്ടടിപ്പിക്കുമെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം ഇപ്പോള്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. രാഷ്ട്രീയ സംഘര്‍ഷങ്ങളേക്കാള്‍ വലിയ ഭീതിയാണ് മനുഷ്യന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന കൊറോണ വൈറസ് മൂലം ഇപ്പോള്‍ ലോക ജനതയെ ഒന്നാകെ ഭീതിയിലാഴ്ത്തിയിരിക്കുന്നത്. കൊറോണ വൈറസ് മൂലം ലോക സമ്പദ് വ്യവസ്ഥ തളര്‍ച്ചയിലേക്ക് നീങ്ങാനുള്ള എല്ലാ സാധ്യതകളും ഇപ്പോള്‍ രൂപപ്പെട്ടുവരുന്നുണ്ട്.
ടൂറിസം, വ്യവസായം, ഭക്ഷ്യ വസ്തുക്കളുടെ കയറ്റുമതി, ബിസിനസ് ഇടപാടുകള്‍, വ്യവസായിക ഉത്പ്പാദനം എന്നീ മേഖലകളെല്ലാം ഇപ്പോള്‍ തളര്‍ച്ചയിലേക്ക് നീങ്ങിയെന്നാണ് വിലയിരുത്തല്‍. മാത്രമല്ല എണ്ണ വ്യാപാരം പോലും തളര്‍ച്ചയിലകപ്പെട്ടു. എണ്ണയിതര വിപണിയെ മാത്രം ആശ്രയിക്കുന്ന ഗള്‍ഫ് രാജ്യങ്ങള്‍ ഇത് മൂലം വലിയ പ്രതിസന്ധിയാകും അഭിമുഖീകരിക്കേണ്ടി വരിക. മാത്രമല്ല ഇന്ത്യയില്‍ നിന്നുള്ള ഒരു ബില്യണ്‍ വരുന്ന കയറ്റുമതി വ്യാപാരത്തെയും, കേരളത്തില്‍ നിന്നുള്ള ചെമ്മീന്‍, മത്സ്യം എ്ന്നീ കയറ്റുമതി വ്യാപാരത്തെയും കൊറോണ വൈറസ് ആശങ്കകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. 2003 ല്‍ സാര്‍സ് വൈറസ് പൊട്ടിപ്പുറപ്പെട്ടത് മൂലം ചൈനയ്ക്ക് 20 ബില്യണ്‍ ഡോളറിന്റെ നഷ്ടം വന്നിട്ടുണ്ടെന്നാണ് ഏഷ്യന്‍ ഡിവലപ്‌മെന്റ് ബാങ്ക് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഇതേ ആഘാതം കൊറോണ വൈറസിലും ഉണ്ടായിട്ടുണ്ടെന്നാണ് ലോക സാമ്പത്തിക വിദഗ്ധരും ആഗോള സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടിയിട്ടുള്ളത്.