മാപ്പ്മൈഇന്ത്യ ഐപിഒ ഡിസംബര്‍ 9ന്; ലക്ഷ്യം 1040 കോടി രൂപ

December 07, 2021 |
|
News

                  മാപ്പ്മൈഇന്ത്യ ഐപിഒ ഡിസംബര്‍ 9ന്;  ലക്ഷ്യം 1040 കോടി രൂപ

ഡിജിറ്റല്‍ മാപ്പിങ് കമ്പനിയായ മാപ്പ്മൈഇന്ത്യയുടെ പ്രാരംഭ ഓഹരി വില്‍പ്പന ഡിസംബര്‍ ഒമ്പതിന് ആരംഭിക്കും. മൂന്ന് ദിവസം നിണ്ടുനില്‍ക്കുന്ന ഐപിഒ 12ന് അവസാനിക്കും. 1040 കോടി രൂപയാണ് ഐപിഒയിലൂടെ സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. 1,000-1,033 രൂപയാണ് പ്രൈസ് ബാന്‍ഡ്. ആങ്കര്‍ നിക്ഷേപകര്‍ക്കായുള്ള ബിഡിങ് ഡിസംബര്‍ 8ന് തുടങ്ങും. നിക്ഷേപകര്‍ക്ക് കുറഞ്ഞത് 14 ഓഹരികളോ അതിന്റെ ഗുണിതങ്ങളായോ ബിഡ് ചെയ്യാവുന്നതാണ്. പൂര്‍ണമായും ഓഫര്‍ ഓഫ് സെയിലിലൂടെ നടക്കുന്ന ഐപിഒയില്‍ 10,063,945 ഓഹരികളാണ് വില്‍ക്കുന്നത്.

സിഇ ഇന്‍ഫോ സിസ്റ്റംസ് എന്ന പേരില്‍ അറിയപ്പെടുന്ന മാപ്പ്മൈഇന്ത്യയില്‍ ചിപ്പ് നിര്‍മാതാക്കളായ ക്വാല്‍കോമിനും ജാപ്പനീസ് ഡിജിറ്റല്‍ മാപ്പിങ് കമ്പനിയായ സെന്റിനും നിക്ഷേപമുണ്ട്. ക്വാല്‍കോം 27.01 ലക്ഷം ഓഹരികളും സെന്റിന്‍ 13.7 ലക്ഷം ഓഹരികളും വില്‍ക്കും.
1995ല്‍ ന്യുഡല്‍ഹി ആസ്ഥാനമായി രശ്മി വര്‍മയും രാകേഷ് കുമാര്‍ വര്‍മയും ചേര്‍ന്നാണ് മാപ്പ്മൈഇന്ത്യ സ്ഥാപിച്ചത്. രശ്മി വര്‍മയ്ക്ക് 35.88 ശതമാനം ഓഹരികളും രാകേഷിന് 28.65 ശതമാനം ഓഹരികളുമാണ് കമ്പനിയില്‍ ഉള്ളത്. ഐപിഒയുടെ ഭാഗമായി ഇരുവരും യഥാക്രമം 42.51 ലക്ഷം, 27.01 ലക്ഷം ഓഹരികള്‍ വില്‍ക്കും.

ആപ്പിള്‍, ഫോണ്‍പേ, ഫ്‌ലിപ്കാര്‍ട്ട്, എച്ച്ഡിഎഫ്സി, എയര്‍ടെല്‍, ഹ്യൂണ്ടായി, എംജി മോട്ടോഴ്സ്, എസ്ബിഐ തുടങ്ങിയ പ്രമുഖ കമ്പനികളെല്ലാം മാപ്പ്മൈഇന്ത്യയുടെ ഉപഭോക്താക്കളാണ്. 2020-21 സാമ്പത്തിക വര്‍ഷം 23.19 കോടിയായിരുന്നു മാപ്പ്മൈഇന്ത്യയുടെ ലഭം. 2021 സെപ്റ്റംബര്‍വരെയുള്ള കണക്കുള്‍ പ്രകാരം നടപ്പ് സാമ്പത്തിക വര്‍ഷം ഇതുവരെ 46.76 കോടി രൂപ കമ്പനി ലഭാം നേടി. ആക്സിസ് ബാങ്ക്, ജെഎം ഫിനാന്‍ഷ്യല്‍, കോട്ടക്ക് മഹീന്ദ്ര ബാങ്ക്, ഡിഎഎം ക്യാപിറ്റല്‍ എന്നിവരാണ് ഐപിഒയുടെ മനേജര്‍മാര്‍.

Related Articles

© 2025 Financial Views. All Rights Reserved